'SFIക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല'; തിരുത്തണമെന്ന് ബിനോയ് വിശ്വം
- Published by:Rajesh V
- news18-malayalam
Last Updated:
'എസ്എഫ്ഐയിലുള്ളവർ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാധ്യതയാകും'
എസ്എഫ്ഐയ്ക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആഴവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടേത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം എസ്എഫ്ഐയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്.
ഇത്രയും പ്രാകൃതമായ സംസ്‌കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ലെന്നും ശൈലി തിരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ്എഫ്ഐയിലുള്ളവർ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണമെന്നും അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം വിമർശിച്ചു. തങ്ങളുടെ വഴി ഇതല്ലെന്ന് ബോധ്യമുണ്ടാകണം. നേരായ വഴിയിലേക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ പി രമേശനെയും മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. തേജു സുനിൽ എം കെ (രണ്ടാം വർഷം ബിബിഎ), തേജുലക്ഷ്മി ടി കെ (മൂന്നാം വർഷം ബിബിഎ) അമൽ രാജ് ആർ പി (രണ്ടാം വർഷം ബികോം) അഭിഷേക് എസ് സന്തോഷ് (രണ്ടാം വർഷം സൈക്കോളജി) എന്നിവർക്കെതിരെയാണ് നടപടി. ഇതിനുപിന്നാലെ സംഘടനയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
July 04, 2024 7:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'SFIക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല'; തിരുത്തണമെന്ന് ബിനോയ് വിശ്വം