Shashi Tharoor | CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍
- Published by:Arun krishna
- news18-malayalam
Last Updated:
വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി നേതൃത്വത്തിന്‍റെ താത്പര്യം മാനിച്ച് സിപിഎം നേതൃത്വം നല്‍കുന്ന സെമിനാറില്‍ ശശി തരൂരും കെ.വി തോമസും പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ സെമിനാറില്‍ നിന്ന് പിന്മാറിയത്.
സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി തന്നെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എഐസിസി നേതൃത്വവുമായി ആലോചിച്ച് താൻ ആ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂർ പത്രപ്രസ്താവനയിൽ പറയുന്നു. സമാനരീതിയിൽ ഇക്കുറിയും വിവാദങ്ങളില്ലാതെ വിഷയം അവസാനിപ്പിക്കാമായിരുന്നുവെങ്കിലും ചില കേന്ദ്രങ്ങൾ വിഷയം വിവാദമാക്കി മാറ്റിയെന്നും സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ നിന്നും വിട്ടു നിൽക്കുന്നതായുള്ളപ്രസ്താവനയിൽ തരൂർ പറയുന്നു.
— Shashi Tharoor (@ShashiTharoor) March 21, 2022
advertisement
വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെവി തോമസിന്‍റെയും പ്രതികരണം. തുടർന്നാണ് സെമിനാറിൽ പങ്കെടുക്കാൻ അനുവാദം തേടി ഇരുവരും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചത്.
സോണിയാഗാന്ധി അനുവദിച്ചാല്‍ സെമിനാറില്‍ പങ്കെടുക്കാമെന്നായിരുന്നു കെ.സുധാകരന്‍റെ നിലപാട്. കെറെയിലില്‍ അടക്കം ഇടത് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം വേദിയില്‍ എത്തുന്നത് ശരിയായ നടപടി അല്ലെന്നാണ് സുധാകരന്‍ പറഞ്ഞത്.
advertisement
പങ്കെടുക്കാന്‍ തയാറെങ്കില്‍ സ്വാഗതം ചെയ്യുന്നു; വിലക്ക് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കിയ കെപിസിസി നടപടി കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെമിനാറില്‍ പങ്കെടുക്കാന്‍ തയാറാണെങ്കില്‍ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ബിജെപി അനുകൂല നിലപാട് മൂലമാണ് നേതാക്കളെ സെമിനാറില്‍വ നിന്നും വിലക്കിയത്, കേരളത്തിലെ വിഷയങ്ങളല്ല മറിച്ച് കേന്ദ്രത്തിലെ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
advertisement
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് കോൺഗ്രസ് നേതാക്കളായ ശശി തരൂരും (Shashi tharoor) കെ.വി തോമസും (KV Thomas) എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ (Shashi Tharoor) ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്ക് കെ വി തോമസിനെയും ക്ഷണിച്ചിരുന്നു.
എന്നാൽ സിപിഎം സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് കഴിഞ്ഞ ദിവസം കെപിസിസി നിർദ്ദേശം നൽകിയിരുന്നു. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് കെ.സുധാകരൻ വ്യക്തമാക്കി.
advertisement
കെറെയിൽ വിഷയത്തിലടക്കം ഇടത് സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. വലിയൊരു ജനസമൂഹം ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കിയത്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് തിരുമാനമെന്നാണ് സുധാകരന്റെ വിശദീകരണം. സോണിയാ ഗാന്ധി അനുവദിച്ചാല്‍ നേതാക്കള്‍ പോകട്ടേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2022 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Shashi Tharoor | CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍