മുന്‍കാലങ്ങളിലും സഭയുടെ അന്തസ്സിനു നിരക്കാത്ത സാഹചര്യങ്ങൾ ഉണ്ടായപ്പോൾ യുക്തമായ നടപടികള്‍ സ്വീകരിച്ച കീഴ് വഴക്കമാണ് സഭയ്ക്കുള്ളത്: സ്പീക്കർ
Last Updated:
സഭയുടെ ചട്ടങ്ങളും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റ ചട്ടങ്ങളും ലംഘിക്കുകയും സഭയുടെ അന്തസ്സിന് ചേരാത്തവിധം പെരുമാറുകയും ചെയ്തു
തിരുവനന്തപുരം: സഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും അംഗങ്ങള്‍ ക്കായുള്ള പെരുമാറ്റചട്ടവും ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ചെയറിന്‍റെ കര്‍ത്തവ്യവും ഉത്തരവാദിത്വവുമാണെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച എംഎൽഎമാർക്ക് ശാസന നല്‍കി കൊണ്ടുള്ള പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജനാഭിലാഷം പ്രതിഫലിക്കുന്നതും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുമായ ജനപ്രതിനിധി സഭകളില്‍ സംവാദങ്ങളൊടൊപ്പം പ്രതിഷേധങ്ങളും ഉയര്‍ന്നു വരുന്നത് തികച്ചും സ്വാഭാവികമാണ്. ഒരു പരിധിവരെ അത് സ്വാഗതാര്‍ഹവും തന്നെയാണ്. എന്നാൽ സഭയുടെ അന്തസിന് ചേരാത്ത സാഹചര്യം ഉണ്ടാകുമ്പോൾ നടപടികൾ സ്വീകരിക്കുന്ന കീഴ്വഴക്കമാണ് സഭയ്ക്കുള്ളത്. സ്പീക്കർ പറയുന്നു.
എംഎൽഎമാർക്കെതിരെ നടപടിയെടുത്തതായി അറിയിച്ചു കൊണ്ടുള്ള പ്രസ്താവന
നാല് നിയമസഭാംഗങ്ങള്‍ക്കെതിരെയുള്ള നടപടി
ഇന്നലെ, 20.11.2019-ന് ചട്ടം 50 പ്രകാരം ലഭിച്ച നോട്ടീസിനുള്ള പരിഗണന പൂര്‍ത്തിയായതിനുശേഷം സഭാതലത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും അതിനെത്തുടര്‍ന്നു സഭാ നടപടികള്‍ തടസ്സപ്പെടുകയും ചെയ്യുകയുണ്ടായി. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് തന്‍റെ വാക്കൗട്ട് പ്രസംഗം പൂര്‍ത്തീകരിക്കുന്നതിനു മുമ്പുതന്നെ പ്രതിപക്ഷ കക്ഷിയില്‍പ്പെട്ട ഏതാനും അംഗങ്ങള്‍ ചെയറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സഭയുടെ വെല്ലിലിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് റോജി എം. ജോണ്‍, എല്‍ദോസ് പി. കുന്നപ്പിള്ളില്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നീ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഡയസ്സിലേക്ക് കടന്നുകയറുകയും ചെയറിനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. തുടര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെടുകയും സമ്മേളനം താല്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരികയും ചെയ്തു.
advertisement
ജനാഭിലാഷം പ്രതിഫലിക്കുന്നതും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുമായ ജനപ്രതിനിധി സഭകളില്‍ സംവാദങ്ങളൊടൊപ്പം പ്രതിഷേധങ്ങളും ഉയര്‍ന്നു വരുന്നത് തികച്ചും സ്വാഭാവികമാണ്.ഒരുപരിധിവരെ അത് സ്വാഗതാര്‍ഹവും തന്നെയാണ്. എന്നാല്‍ നമ്മുടെ സഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും അംഗങ്ങള്‍ ക്കായുള്ള പെരുമാറ്റചട്ടവും ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ചെയറിന്‍റെ കര്‍ത്തവ്യവും ഉത്തരവാദിത്വവുമാണ്. മുന്‍കാലങ്ങളിലും സഭയുടെ അന്തസ്സിനു നിരക്കാത്ത നടപടികള്‍ ഉണ്ടായ സാഹചര്യങ്ങളിലൊക്കെ സഭയുടെ collective wisdom ത്തിന്‍റെ ഭാഗമായി യുക്തമായ നടപടികള്‍ സ്വീകരിച്ച ഒരു കീഴ്വഴക്കമാണ് നമ്മുടെ സഭയ്ക്കുള്ളത്.
advertisement
ഈ സാഹചര്യത്തില്‍, 20.11.2019-ന് സഭാ നടപടികളുടെ ഭാഗമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിനിടെ സഭയുടെ ഡയസ്സിലേക്ക് തള്ളിക്കയറുകയും മുദ്രാവാക്യം വിളിക്കുകയും സഭയുടെ ചട്ടങ്ങളും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റ ചട്ടങ്ങളും ലംഘിക്കുകയും സഭയുടെ അന്തസ്സിന് ചേരാത്തവിധം പെരുമാറുകയും ചെയ്തറോജി എം. ജോണ്‍, എല്‍ദോസ് പി. കുന്നപ്പിള്ളില്‍,ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നീബഹുമാനപ്പെട്ട അംഗങ്ങളെ പ്രസ്തുത നടപടികളുടെ പേരില്‍ കേരളനിയമസഭാ അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങളിലെ ചട്ടം 53 പ്രകാരം ചെയറില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള അധികാരം വിനിയോഗിച്ചുകൊണ്ട് സെന്‍ഷര്‍ ചെയ്യുന്നതായി അറിയിക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2019 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്‍കാലങ്ങളിലും സഭയുടെ അന്തസ്സിനു നിരക്കാത്ത സാഹചര്യങ്ങൾ ഉണ്ടായപ്പോൾ യുക്തമായ നടപടികള്‍ സ്വീകരിച്ച കീഴ് വഴക്കമാണ് സഭയ്ക്കുള്ളത്: സ്പീക്കർ