advertisement

അബുദാബിയിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേർ അറസ്റ്റിൽ

Last Updated:

രാജ്യത്തിന്റെ സമാധാനം നിലനിർത്തുന്നതിൽ ഓരോ താമസക്കാരനും ഉത്തരവാദിത്തമുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അബുദാബി: ​ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുമായി യുഎഇ. ഇതിന്റെ ഭാഗമായി വിവിധ രാജ്യക്കാരായ 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ നടപടികൾ നടക്കുന്ന സ്ഥലങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ പങ്കുവെച്ചതിനും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കൈമാറിയതിനുമാണ് നടപടി.
ഇത്തരം പോസ്റ്റുകൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാനും കിംവദന്തികൾ പടരാനും കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പിടിയിലായവർക്കെതിരെ കർശനമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും, സുരക്ഷാ കാര്യങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അബുദാബി പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നതിനാൽ രാജ്യത്തിന്റെ സമാധാനം നിലനിർത്തുന്നതിൽ ഓരോ താമസക്കാരനും ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേർ അറസ്റ്റിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement