വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ; ശ്രീറാം മദ്യപിച്ചിരുന്നെന്ന് പൊലീസ്

Last Updated:

വാഹനമോടിച്ചത് താനല്ലെന്നും കൂടെയുണ്ടായിരുന്ന യുവതിയാണെന്നും ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞു

തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ. ഇത് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
എന്നാല്‍ വാഹനമോടിച്ചത് താനല്ലെന്നും കൂടെയുണ്ടായിരുന്ന യുവതിയാണെന്നും ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവതിയും പറഞ്ഞു. എന്നാൽ, ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടശേഷം ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിയത് ശ്രീറാം വെങ്കിട്ടരാമൻ തന്നെ ആയിരുന്നുവെന്നും ഇവർ വ്യക്തമാക്കി
അപകടത്തെ തുടർന്നുള്ള നടപടിക്രമങ്ങളിലും പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. കാറിലുണ്ടായിരുന്ന യുവതിയെ വൈദ്യപരിശോധന നടത്താതെ പൊലീസ് വിട്ടയച്ചു. പൊലീസ് തന്നെ ടാക്‌സി വിളിച്ചാണ് യുവതിയെ കയറ്റിവിട്ടത്. ആരാണ് വാഹനം ഓടിച്ചത് എന്നതില്‍ അവ്യക്തത ഉള്ളതിനാലാണ് യുവതിയെ പോകാന്‍ അനുവദിച്ചതെന്നാണ് മ്യൂസിയം എസ്‌ഐ ജയപ്രകാശിന്റെ വാദം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ; ശ്രീറാം മദ്യപിച്ചിരുന്നെന്ന് പൊലീസ്
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement