advertisement

'മരിച്ചാലും കോൺ​ഗ്രസ് വിടില്ല' എന്ന് പറഞ്ഞതിന്റെ രണ്ടാം നാൾ ബാബു ദിവാകരൻ എന്‍ഡിഎ യിലേക്ക് 

Last Updated:

നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് ബാബു ദിവാകരൻ പാർട്ടി വിട്ടത്.

Rapid Read
News18
News18
കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജിവെക്കുകയാണെന്നും മരിച്ചാലും മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് ബാബു ദിവാകരൻ പാർട്ടി വിട്ടത്. മണ്ഡലത്തിൽ നിന്നുള്ള യോഗ്യരായവരെ സ്ഥാനാർത്ഥികളായി പരിഗണിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. മുൻ ഡിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ, കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവാണ് ബാബു ദിവാകരൻ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മരിച്ചാലും കോൺ​ഗ്രസ് വിടില്ല' എന്ന് പറഞ്ഞതിന്റെ രണ്ടാം നാൾ ബാബു ദിവാകരൻ എന്‍ഡിഎ യിലേക്ക് 
Next Article
advertisement
'മരിച്ചാലും കോൺ​ഗ്രസ് വിടില്ല' എന്ന് പറഞ്ഞതിന്റെ രണ്ടാം നാൾ ബാബു ദിവാകരൻ എന്‍ഡിഎ യിലേക്ക് 
'മരിച്ചാലും കോൺ​ഗ്രസ് വിടില്ല' എന്ന് പറഞ്ഞതിന്റെ രണ്ടാം നാൾ ബാബു ദിവാകരൻ എന്‍ഡിഎ യിലേക്ക് 
  • അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനെതിരെ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

  • മരിച്ചാലും പാർട്ടി വിടില്ലെന്ന് പറഞ്ഞതിന് പിന്നാലെ ബാബു ദിവാകരൻ എൻഡിഎയിൽ ചേർന്നു

  • കുന്നത്തുനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബാബു ദിവാകരൻ മത്സരിക്കും

View All
advertisement