• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി നീട്ടി നൽകി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി നീട്ടി നൽകി സുപ്രീംകോടതി

പ്രത്യേക കോടതി ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം

Supreme Court

Supreme Court

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം അനുവദിച്ചു. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി. എം വര്‍ഗീസിന്‍റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

    നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതനുസരിച്ച്‌ മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
    TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
    കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും ആറുമാസം സമയം നീട്ടിനല്‍കണമെന്നും വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് അഭ്യര്‍ഥിക്കുകയായിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.
    Published by:user_49
    First published: