സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവുമായി നടുറോഡിൽ തർക്കം; മാധവ് സുരേഷിനെ പൊലീസ് ജീപ്പിൽ‌ കയറ്റി കൊണ്ടുപോയി

Last Updated:

മാധവിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി

നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു
നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു
തിരുവനന്തപുരം: വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി കേന്ദ്രമന്ത്രിയുടെ മകനും കോൺഗ്രസ് നേതാവുമായി തർക്കം. ഇന്നലെ രാത്രി 11 മണിക്കാണ് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി തർക്കമുണ്ടായത്. ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു. ഇതോടെ മാധവിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
ഇതും വായിക്കുക: കെഎസ്ആർടിസി ബസിൽ ഡബിൾ ബെല്ലടിച്ച് മോഹൻലാൽ; കോളേജ് കാലം ഓർമ വന്നുവെന്ന് താരം
തുടർന്ന് രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പൊലീസ് പറയുന്നു. വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവുമായി നടുറോഡിൽ തർക്കം; മാധവ് സുരേഷിനെ പൊലീസ് ജീപ്പിൽ‌ കയറ്റി കൊണ്ടുപോയി
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement