ട്രോൾ മഴയ്‌ക്കൊടുവിൽ കെ.സുരേന്ദ്രന് ഒപ്പമുള്ള ചിത്രവുമായി സന്ദീപാനന്ദഗിരി; ഒപ്പം ആശാന്റെ രണ്ടു വരി കവിതയും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകമാണ് സന്ദീപാനന്ദഗിരി പങ്കുവെച്ചത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരം ഹയാത്ത് റീജൻസി ഉദ്ഘാടനവേളയിലാണ് ഇരുരും കണ്ടുമുട്ടിയത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം നാലുവരി ശ്ലോകവും കുറിച്ചിട്ടുണ്ട്. ‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകമാണ് സന്ദീപാനന്ദഗിരി പങ്കുവെച്ചത്.
"സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ!'
സംസ്കൃതമാതൃകയിൽ രചിക്കപ്പെട്ട ഈ ആദ്യകാലകൃതിയിൽ ശത്രുവിനെ പ്രതികാരത്തിനു പകരം സ്നേഹംകൊണ്ടു ജയിക്കുന്നതാണ് ശ്ലോകത്തിന്റെ ഇതിവൃത്തം.
ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന സംശയിക്കുന്നയാളുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരും സമൂഹമാധ്യമത്തിലൂടെ വാക്പോരുകൾ നടത്തിയിരുന്നു. പരസ്പരം ട്രോളികൊണ്ടായിരുന്നു സമൂഹമാധ്യമത്തിലെ ഇരുവരുടെയും പോര് നടന്നത്.
advertisement
നാലര വർഷത്തിനു ശേഷമാണ് ആശ്രമം കത്തിച്ച കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. ഇതിനെ ‘ട്രോളിയ’ കെ.സുരേന്ദ്രൻ, വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്’ എന്ന കുറിപ്പും നൽകിയിരുന്നു.
ഇതിന് മറുപടിയായി ‘‘സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസമാണ്’’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആരൊക്കെ ചേർന്നായിരുന്നു പ്രകാശിനെ ക്രൂരമായി മർദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?. ഇത് യുപിയല്ല. നിയമ വാഴ്ചയുള്ള കേരളമാണ്. എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരുമെന്നും സന്ദീപാനന്ദഗിരി കുറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 24, 2022 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രോൾ മഴയ്‌ക്കൊടുവിൽ കെ.സുരേന്ദ്രന് ഒപ്പമുള്ള ചിത്രവുമായി സന്ദീപാനന്ദഗിരി; ഒപ്പം ആശാന്റെ രണ്ടു വരി കവിതയും










