വെനസ്വേലയിലെ അധിനിവേശം നികൃഷ്ടം; കേന്ദ്രം അമേരിക്കയ്ക്ക് വിധേയമായി നിൽക്കുന്നു; കോണ്‍ഗ്രസും അതേവഴിയിലെന്ന് മുഖ്യമന്ത്രി

Last Updated:

'പഹല്‍ഗാമില്‍ പാകിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നില്‍ക്കാനും ഇന്ത്യ മറ്റുരാജ്യങ്ങളുടെ പിന്തുണ തേടി. അതേ പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയ്ക്കും അവകാശമുണ്ട്'

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വെനസ്വേലക്കെതിരെയുള്ള അമേരിക്കന്‍ അധിനിവേശം നികൃഷ്ടമെന്നും ഈ ഹൃദയശൂന്യതക്കെതിരെ ശബ്ദമുയരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎസ് സൈനിക കടന്നുകയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണെന്നും പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിയറ്റ്‌നാം മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ ലിബിയ വരെയും ലാറ്റിന്‍ അമേരിക്ക ആകെയും ആ രക്തം ചിതറിക്കിടക്കുന്നു. തങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. അധിനിവേശ താല്‍‌പര്യങ്ങള്‍ക്കായി ആണവായുധങ്ങളും രാസായുധങ്ങളും വരെ പ്രയോഗിച്ചു. ആ ക്രൂരത ജപ്പാനിലെയും വിയറ്റ്നാറാമിലേയും വരും തലമുറകളെപ്പോലും വേട്ടയാടുന്നതാണ്. അമേരിക്ക വിതച്ച വിനാശങ്ങള്‍ അത്തരം രാജ്യങ്ങളെ ദശാബ്ദങ്ങള്‍ പിന്നോട്ടടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിനും കോൺഗ്രസിനും വിമർശനം
മനുഷ്യമനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്തെ നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസ്സാരവല്‍ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചു.
advertisement
'ഇന്ന് വെനസ്വേലയില്‍ സംഭവിച്ചത് നാളെ ലോകത്ത് ഏതൊരു രാജ്യത്തും സംഭവിക്കാം. ഓരോരുത്തരേയും ആശങ്കപ്പെടുത്തേണ്ട വിഷയമാണ്. പഹല്‍ഗാമില്‍ പാകിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നില്‍ക്കാനും ഇന്ത്യ മറ്റുരാജ്യങ്ങളുടെ പിന്തുണ തേടി. അതേ പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയ്ക്കും അവകാശമുണ്ട്. മനുഷ്യമനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്തെ നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസ്സാരവല്‍ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അമേരിക്കയുടെ പേര് പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഓരോ ദിവസവും ഇന്ത്യയെയും പരാമധികാരത്തെയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാന്‍ പോലും കേന്ദ്രസര്‍ക്കാരിന് പറ്റുന്നില്ല. കോണ്‍ഗ്രസും അതേവഴിയിലാണ്'- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
advertisement
Summary: Kerala Chief Minister Pinarayi Vijayan has strongly condemned the American military intervention in Venezuela, describing it as "despicable" and calling for a global outcry against such "heartlessness." Speaking at a press conference, Vijayan remarked that the history of US military incursions is one defined by bloodshed and human suffering.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെനസ്വേലയിലെ അധിനിവേശം നികൃഷ്ടം; കേന്ദ്രം അമേരിക്കയ്ക്ക് വിധേയമായി നിൽക്കുന്നു; കോണ്‍ഗ്രസും അതേവഴിയിലെന്ന് മുഖ്യമന്ത്രി
Next Article
advertisement
വെനസ്വേലയിലെ അധിനിവേശം നികൃഷ്ടം; കേന്ദ്രം അമേരിക്കയ്ക്ക് വിധേയമായി നിൽക്കുന്നു; കോണ്‍ഗ്രസും അതേവഴിയിലെന്ന് മുഖ്യമന്ത്രി
വെനസ്വേലയിലെ അധിനിവേശം; കേന്ദ്രം അമേരിക്കയ്ക്ക് വിധേയമായി നിൽക്കുന്നു; കോണ്‍ഗ്രസും അതേവഴിയിലെന്ന് മുഖ്യമന്ത്രി
  • വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശം നികൃഷ്ടമാണെന്നും അതിനെതിരെ ശബ്ദമുയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • അമേരിക്കയുടെ സൈനിക ഇടപെടലുകള്‍ മനുഷ്യക്കുരുതി, വിനാശം നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി.

  • മുഖ്യമന്ത്രി കേന്ദ്ര-കോണ്‍ഗ്രസ് അമേരിക്കന്‍ വിധേയത്വം കാണിക്കുന്നതില്‍ വിമര്‍ശിച്ചു.

View All
advertisement