Swapna Suresh| 'ഷാജ് കിരണിനെ പരിചയപ്പെടുത്തിയത് ശിവശങ്കർ; മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു'; ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സ്വപ്ന
- Published by:Rajesh V
- news18-malayalam
Last Updated:
'മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോടു സംസാരിക്കണമെന്ന് ഷാജ് കിരൺ പറഞ്ഞു'
പാലക്കാട്: മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരമെന്ന് പറഞ്ഞ് ഒത്തുതീർപ്പിന് ശ്രമിച്ച ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരൺ അടുത്ത സുഹൃത്താണ്. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്. പക്ഷേ, തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചതായി സ്വപ്ന ആരോപിച്ചു.
സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് പറഞ്ഞു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണെന്നും സ്വപ്ന വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോടു സംസാരിക്കണമെന്ന് ഷാജ് കിരൺ പറഞ്ഞു. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സംസാരിച്ചതിന്റെ ശബ്ദരേഖയും മറ്റു തെളിവുകളും ഉടൻ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായി ഷാജ് കിരണ്‍ എന്നയാൾ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
advertisement
മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചെങ്കില്‍ പത്ത് വയസ്സുള്ള മകന്‍ തനിച്ചാകുമെന്ന് ഭീഷണി
മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചെങ്കില്‍ പത്ത് വയസ്സുള്ള മകന്‍ തനിച്ചാകുമെന്നാണ് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന നേരത്തെ വ്യക്തമാക്കിയത്. ഇന്ന് രാവിലെ പത്ത് മണിക്കകം മൊഴിമാറ്റാനാണ് ആവശ്യപ്പെട്ടത്.
യുപി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഷാജി കിരണ്‍ വന്നത്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രേരണയിലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് പറയണം. അങ്ങനെ പറഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി സ്വപ്‌ന പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജയിലിലടക്കും, മകന്‍ തനിച്ചാകും തുടങ്ങിയ കാര്യങ്ങളുയര്‍ത്തി ഭീഷിപ്പെടുത്തിയെന്നും സ്വപ്‌ന പറയുന്നു.
advertisement
മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം തനിക്കുണ്ട്. കെപി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഇവരുടെ വിദേശത്തുള്ള കാര്യങ്ങള്‍ താനാണ് കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഷാജി കിരണ്‍ പരിചയപ്പെടുത്തിയതെന്ന് സ്വപ്‌ന മുൻകൂർ ജാമ്യഹര്‍ജിയില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2022 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| 'ഷാജ് കിരണിനെ പരിചയപ്പെടുത്തിയത് ശിവശങ്കർ; മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു'; ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സ്വപ്ന