Death | ആറുദിവസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം പുഴയിൽ; കാണാതായത് വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ

Last Updated:

വിവാഹം കഴിഞ്ഞ് ആദ്യമായാണ് ആര്യ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നത്. വൈകിട്ട് നാല് മണിയോടെ വീട്ടിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പോയതായിരുന്നു യുവതി

Arya
Arya
മലപ്പുറം: വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ. മലപ്പുറം (Malappuram) ജില്ലയിലെ വള്ളിക്കുന്നിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ആര്യയുടെ മൃതദേഹമാണ് (Dead Body) പുഴയിൽനിന്ന് കണ്ടെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കോഴിക്കോട് (Kozhikode) കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ഇന്നലെയാണ് ആര്യ സ്വന്തം വീട്ടിലെത്തിയത്. ഇവിടെ നിന്ന് വൈകിട്ട് നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനായി അടുത്ത കടയിലേക്ക് പോയ ആര്യയെ കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ആര്യ തിരികെ വരാത്തതതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കടലുണ്ടി പുഴയ്ക്ക് സമീപം കണ്ടത്. ഇതേത്തുടർന്ന് പുഴയിൽ ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉച്ചയോടുകൂടിയാണ് കോട്ടക്കടവിനടുത്ത് മണ്ണൂരിൽനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
advertisement
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും ശാശ്വതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ആര്യയുടെ വീട്ടുകാരും ബന്ധുക്കളും ശാശ്വതിന്‍റെ വീട്ടിൽ പോയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായാണ് ആര്യ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നത്. വൈകിട്ട് നാല് മണിയോടെ വീട്ടിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പോയതായിരുന്നു ആര്യ. വീടിന് സമീപത്തെ കടയിലേക്ക് സ്കൂട്ടറിലാണ് ആര്യ യാത്ര തിരിച്ചത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ആര്യ തിരികെ വരാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയത്. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുഴവക്കത്തുനിന്ന് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കണ്ടെത്തിയത്.
advertisement
കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു; ആക്രമണം കല്യാണവീട്ടിലേക്ക് വരുന്നതിനിടെ
കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു. കണ്ണൂർ തോട്ടയിലാണ് സംഭവം. ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു. വാനിലെത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
advertisement
തോട്ടടയിൽ ദേശീയ പാതക്ക് സമീപത്താണ് സംഭവം. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കല്യാണ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചാണ് അക്രമം എന്നാണ് പോലീസ് അനുമാനം
കല്യാണവീട്ടിൽ തലേദിവസം പാട്ട് വെയ്ക്കുന്നതിനെ സംബന്ധിച്ച തർക്കമാണ് അടിപിടിക്ക് കാരണമായത്. ബോംബേറിൽ ജിഷ്ണുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മരണത്തിന് കാരണമായതും ഈ പരിക്കാണ്. സ്ഥലത്ത് നിന്ന് പൊട്ടാത്ത മറ്റൊരു ബോംബും കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Death | ആറുദിവസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം പുഴയിൽ; കാണാതായത് വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement