ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു

Last Updated:

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ്   ആശുപത്രി മാറ്റത്തിൽ നിന്ന് വിജിലൻസ് പിൻവാങ്ങിയത്.

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ  കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും മൂവാറ്റുപുഴ വിജിലൻസ് കോടതി നാളെ വിധി പറയും. ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ  പിൻവലിച്ചു. ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നു കോടതിയോട് വിജിലൻസ് ആവശ്യപ്പെട്ടു.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ്   ആശുപത്രി മാറ്റത്തിൽ നിന്ന് വിജിലൻസ് പിൻവാങ്ങിയത്. അസ്ഥികളിൽ അർബുദം ബാധിച്ച ഇബ്രാഹിം കുഞ്ഞിന് ലേക് ഷോറിലേതിന് സമാനമായ ചികിത്സ നൽകാൻ എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെന്നും ചികിത്സയിലുള്ള ആശുപത്രിയിൽ നിന്ന് മാറ്റരുതെന്നുമെന്നാണ് മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
You may also like:കാമുകൻ കാർ തടഞ്ഞു; ഭർത്താവിനെ വിട്ട് മണവാട്ടി ഇറങ്ങിപ്പോയി [NEWS]വാണിംഗ്; ചൈൽഡ് അബ്യൂസ് കണ്ടന്റ്; നഴ്സറിയിൽ പഠിക്കുമ്പോൾ പീഡനം; വിവാഹശേഷവും ട്രോമ മാറാതെ ഉപബോധമനസ് [NEWS] മതംമാറി കെട്ടിയാൽ ഇനി യുപിയിൽ ജാമ്യമില്ലാ കുറ്റം; പത്തുവർഷം തടവ്: നിർബന്ധിത മതപരിവർത്തനം കുറ്റകരം [NEWS]
തുടർന്ന്, ഇപ്പോഴുള്ള  ആശുപത്രിയിൽ വച്ച് തന്നെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന്  വിജിലൻസ് ആവശ്യപ്പെട്ടു. കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് വാദിച്ച പ്രോസിക്യുഷൻ, ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ വന്ന കണക്കിൽപ്പെടാത്ത 10  കോടിയെക്കുറിച്ച് അന്വേഷണം വേണമെന്ന് കസ്റ്റഡി അപേക്ഷയിലുള്ള വാദത്തിനിടെ ആവശ്യപ്പെട്ടു. ഇതിൽ ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.
advertisement
ഈ പണം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണെന്നും ഇബ്രാഹിം കുഞ്ഞിന് ഇതിൽ പങ്കുള്ളതായി സംശയം ഉണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
10 കോടിക്ക് ഇൻകം ടാക്സിൽ ഫൈൻ അടച്ചതു കൊണ്ട് അഴിമതിപ്പണം അല്ലാതാകുന്നില്ലെന്നും കോൺട്രാക്ടർക്ക് പണിയിൽ ലാഭം ഉണ്ടായതായും അഴിമതി നിരോധനവകുപ്പ് നിലനിൽക്കുമെന്നും വിജിലൻസ് വാദിച്ചു.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും  പിടിച്ചെടുത്ത ഇൻകം ടാക്സ് രേഖകൾ നിയമപ്രകാരം ഉള്ളതാണെന്നും ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡി അപേക്ഷയിലും ജാമ്യപേക്ഷയിലും നാളെ കോടതി വിധി പറയും. കേസിലെ 13 ആം പ്രതി ബി  നാഗേഷിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു
Next Article
advertisement
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement