Kerala Rains| ദുരന്തത്തിന്റെ നേർ ചിത്രമായി മുറിഞ്ഞ കുടുംബഫോട്ടോ; വിശ്വസിക്കാനാകാതെ ബന്ധുക്കൾ

Last Updated:

അഞ്ചു പേരായിരുന്നു ആ കുടുംബത്തിലുണ്ടായിരുന്നത്. സോണിയയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, സോണിയയുടെയും ജോമിയുടെയും മകൾ ആൻമരിയ എന്നിവർ കൂടിയുണ്ടായിരുന്നു ആ ഗ്രൂപ്പ് ഫോട്ടോയിൽ. ഇവർ മൂന്നു പേരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

സോണിയും അലനും മാത്രം അടങ്ങിയ കുടുംബ ഫോട്ടോയുടെ കീറിയ ഭാഗം
സോണിയും അലനും മാത്രം അടങ്ങിയ കുടുംബ ഫോട്ടോയുടെ കീറിയ ഭാഗം
കോട്ടയം: കൂട്ടിക്കലിലെ (Koottickal) രക്ഷാപ്രവർത്തനത്തിനിടെ കിട്ടിയ ആ കുടുംബ ഫോട്ടോ (Family Photo) ദുരന്തത്തിന്റെ നേർചിത്രമായി. ജോമിയുടെ (Jomy) കുടുംബത്തിന്റെ ഫോട്ടോയാണ് രക്ഷാപ്രവർത്തകരുടെ അടക്കം കണ്ണുകളെ ഈറനണിയിച്ചത്. ആറ്റുചാൽ വീടൊന്നാകെ ഉരുൾപൊട്ടൽ (Landslide) കവർന്നെടുക്കുകയായിരുന്നു. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സോണിയുടെയും മകൻ അലന്റെയും മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ രക്ഷാപ്രവർത്തകർക്കു കിട്ടിയതാണ് പകുതി കീറിയ കുടുംബഫോട്ടോ. ഈ ഫോട്ടോയിൽ കാണാവുന്നത് സോണിയയെയും അലനെയും മാത്രം.
അഞ്ചു പേരായിരുന്നു ആ കുടുംബത്തിലുണ്ടായിരുന്നത്. സോണിയയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, സോണിയയുടെയും ജോമിയുടെയും മകൾ ആൻമരിയ എന്നിവർ കൂടിയുണ്ടായിരുന്നു ആ ഗ്രൂപ്പ് ഫോട്ടോയിൽ. ഇവർ മൂന്നു പേരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. കുടുംബത്തെ ബാധിച്ച സങ്കടത്തിന്റെ നേർചിത്രമായി ആ ഫോട്ടോ മാറി. ജോമി ടാപ്പിങ്ങിനു പോയി തിരിച്ചു വരുന്ന സമയത്താണ് അപകടം. ആൻമരിയ മുത്തശ്ശി മറിയാമ്മയുടെ ഒപ്പം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പോയിരുന്നു.
advertisement
വീടിന്റെ പിൻവശത്തുണ്ടായിരുന്ന ചെറിയ ഉറവയാണ് നിമിഷനേരം കൊണ്ടു കലിതുള്ളുന്ന ഉരുൾപൊട്ടലായി മാറിയത്. ലൈഫ് മിഷനിൽ നിന്ന് ലഭിച്ച പണം കൊണ്ടു പണിത വീടിന്റെ തറമുതൽ മു‌കളിലേക്ക് ഒന്നും ശേഷിപ്പിക്കാതെയാണ് മലവെള്ളം കവർന്നെടുത്തത്. സോണിയയുടെയും അലന്റെയും മ‌ൃതദേഹങ്ങൾ ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ലഭിച്ചത്.
(News18 Kerala റിപ്പോർട്ടർ ജി ശ്രീജിത്ത് കൂട്ടിക്കലിൽ നിന്ന് നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയത്) 
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| ദുരന്തത്തിന്റെ നേർ ചിത്രമായി മുറിഞ്ഞ കുടുംബഫോട്ടോ; വിശ്വസിക്കാനാകാതെ ബന്ധുക്കൾ
Next Article
advertisement
Horoscope Dec 26 | ഊർജസ്വലത അനുഭവപ്പെടും; തുറന്ന ആശയവിനിമയം നിലനിർത്തണം: ഇന്നത്തെ രാശിഫലം
Horoscope Dec 26 | ഊർജസ്വലത അനുഭവപ്പെടും; തുറന്ന ആശയവിനിമയം നിലനിർത്തണം: ഇന്നത്തെ രാശിഫലം
  • ഇന്ന് പല രാശിക്കാർക്കും ആത്മവിശ്വാസം, തുറന്ന ആശയവിനിമയം, ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് അനുയോജ്യമാണ്.

  • വൈകാരിക അസ്ഥിരത അനുഭവപ്പെടുന്ന രാശിക്കാർക്ക് സ്വയം മനസ്സിലാക്കലും പ്രിയപ്പെട്ടവരുമായി തുറന്ന ആശയവിനിമയവും നിർബന്ധം.

  • പോസിറ്റീവ് ഊർജ്ജം, ഐക്യം, സഹാനുഭൂതി എന്നിവ ബന്ധങ്ങൾ ശക്തമാക്കുകയും പുതിയ അവസരങ്ങൾ നൽകുകയും ചെയ്യും.

View All
advertisement