advertisement

Vijay | 400 കോടി രൂപ സ്വത്തുള്ള സംഗീത; വിജയ്‌യിൽ നിന്നും ആവശ്യപ്പെട്ട ജീവനാംശവും നഷ്‌ടപരിഹാരവും

Last Updated:
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടന്നു വരുന്ന കുടുംബപ്രശ്നങ്ങൾക്ക് അവസാനമെന്നോണമാണ് ചെന്നൈ ചെങ്കൽപട്ട് കോടതിയിൽ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്
1/6
2026 ഏപ്രിൽ മാസം നടൻ വിജയ്ക്ക് (Thalapathy Vijay) തീർത്തും നിർണായകമാണ്. ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹമോചന ഹർജിയിൽ ആദ്യത്തെ ഹിയറിങ് നടക്കുക ഈ ഏപ്രിൽ 20നാണ്. 27 വർഷങ്ങൾക്ക് മുൻപാണ് സംഗീതയും വിജയ്‌യും ചെന്നൈയിൽ വച്ച് വിവാഹിതരായത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടന്നു വരുന്ന കുടുംബപ്രശ്നങ്ങൾക്ക് അവസാനമെന്നോണമാണ് ചെന്നൈ ചെങ്കൽപട്ട് കോടതിയിൽ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. നടൻ വിജയ്‌യും പേര് പരാമർശിക്കാത്ത നടിയുമായി വിവാഹേതരബന്ധം ഉണ്ടെന്ന കാര്യമാണ് വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ട് സംഗീത മുന്നോട്ടുവച്ച കാരണം

2/6
ഇക്കാലയളവിൽ സംഗീത വിവാഹബന്ധം നിലനിർത്താനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്തു നിന്നും നടത്തിയെങ്കിലും, വിജയ്‌യുടെ അനുഭാവ പൂർവമല്ലാത്ത പ്രതികരണം, അവർക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന സാഹചര്യങ്ങൾ സൃഷ്‌ടിക്കുക മാത്രമാണ് ചെയ്തത്. കുറച്ചേറെ ഉറപ്പുകൾ നൽകി എന്നതല്ലാതെ, കുടുംബത്തെ ചേർത്ത് നിർത്താൻ വിജയ് അദ്ദേഹത്തിന്റെ പക്ഷത്തു നിന്നും യാതൊന്നും നടത്തിയില്ല എന്ന് സംഗീത ആരോപിച്ചിട്ടുണ്ട്. വിവാഹമോചന ഹർജിയുടെ പകർപ്പ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എത്തിച്ചേർന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/6
ശ്രീലങ്കയിൽ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമായ സംഗീത, യു.കെയിലാണ് താമസിച്ചു വന്നത്. വിജയ് ആരാധിക എന്ന നിലയിൽ ആരംഭിച്ച പരിചയം, പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. യുവ ചലച്ചിത്ര സംവിധായകനായ ജെയ്‌സൺ സഞ്ജയ് എന്ന മകന്റെയും ബാഡ്മിന്റൺ കളിക്കാരി കൂടിയായ ദിവ്യ സാഷ എന്ന മകളുടെയും മാതാപിതാക്കളാണ് ഇവർ. സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ, മകൻ നടനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്ത വിഷയം പലയിടങ്ങളിലും ശ്രദ്ധനേടി. ജെയ്‌സണും വിദേശത്താണ് ഉപരിപഠനം നടത്തിയത്

4/6
'പൂവേ ഉനക്കാഗ' എന്ന സിനിമ കണ്ട ശേഷമാണ് സംഗീത വിജയ്‌യുടെ ആരാധികയായി മാറിയത്. വിജയ്‌യെ കാണാൻ വേണ്ടി മാത്രം, അന്ന് സംഗീത ലണ്ടനിൽ നിന്നും ചെന്നൈ നഗരത്തിൽ എത്തിയിരുന്നു. ശ്രീലങ്കൻ തമിഴ് വംശജനായ സ്വർണലിംഗത്തിന്റെ മകളാണ് കോടീശ്വരിയായ സംഗീത. ഇവരുടെ ആസ്തിമൂല്യം 400 കോടി രൂപ എന്നാണ് ലഭ്യമായ വിവരം. ലണ്ടനിൽ കുടുംബത്തിന്റെ ബിസിനസ് നോക്കിനടത്തുന്ന സംഗീത, മക്കളുടെ പഠനവും അങ്ങോട്ടേയ്ക്ക് മാറ്റിയെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു

5/6
സ്വത്തുകാരിയെങ്കിൽ പോലും, മൂന്നു പതിറ്റാണ്ടോളം ഭർത്താവായിരുന്ന നടൻ വിജയ്‌യിൽ നിന്നും പിരിഞ്ഞു പോകുന്നതിന്റെ ഭാഗമായി, ജീവനാംശവും നഷ്‌ടപരിഹാരവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹശേഷം സംഗീത അവരുടെ പേരും മേൽവിലാസവും പോലും മാറ്റിയിരുന്നു. ഹർജിയിൽ തന്റെ പേര് സംഗീത വിജയ് എന്നും, മേൽവിലാസം ചെന്നൈയിലെ വിജയ്‌യുടെ തന്നെ മേൽവിലാസമായാണ് സംഗീത നൽകിയിട്ടുള്ളത്. അതായത് വിവാഹശേഷം, സംഗീതയുടേതായി ഒരു ഭവനം ചെന്നൈയിൽ എവിടെയും ഉണ്ടായിട്ടില്ല എന്നുവേണം കരുതാൻ

6/6
കേസിന്റെ അവസാന ഘട്ടം വരെ, വിവാഹംചെയ്തു കൊണ്ടുവന്ന വീട്ടിൽ താമസിക്കാനുള്ള അവകാശം തനിക്ക് വേണം എന്ന് സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിലുള്ള വിജയ്‌യുടെ വീടിനെയാണ് സംഗീത ഉദ്ദേശിച്ചത്. അതുമല്ലെങ്കിൽ, തത്തുല്യമായ മറ്റൊരിടത്തെക്ക് താമസം മാറ്റിക്കിട്ടണം എന്നും സംഗീത ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ജീവനാംശത്തിന്റെ കാര്യത്തിലും ഉണ്ട് അവർക്ക് വിവക്ഷ. വിജയ്‌യുടെ സാമൂഹിക നിലയ്ക്കും വരുമാനത്തിനും യോജിച്ച തരത്തിലാവണം ജീവനാംശം എന്ന് സംഗീത. കൂടാതെ, കേസിന്റെ ചിലവും വിജയ് തിരിച്ചു നൽകണം എന്നും ഭാര്യ ആവശ്യപ്പെട്ടു. കേസിന്റെ നടത്തിപ്പ് അടച്ചിട്ട കോടതി മുറിയിൽ വേണമെന്നും ആവശ്യമുണ്ട്

ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement