HOME /NEWS /Kerala / നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ സത്യവാങ്മൂലം; വിചാരണ ഹൈക്കോടതി വെള്ളിയാഴ്ച വരെ നിര്‍ത്തിവെച്ചു

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ സത്യവാങ്മൂലം; വിചാരണ ഹൈക്കോടതി വെള്ളിയാഴ്ച വരെ നിര്‍ത്തിവെച്ചു

ദിലീപ്

ദിലീപ്

തനിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായതായി സർക്കാർ

  • Share this:

    കൊച്ചി; നടിയെ അക്രമിച്ച കേസില്‍ വിചാരണ ഹൈക്കോടതി വെള്ളിയാഴ്ച വരെ നിര്‍വെച്ചു. വിചാരണകോടതിക്കെതിരെ പ്രോസിക്യൂഷനും ഇരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ വിചാരണ നിര്‍ത്തിവെച്ചത്. കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരും വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

    "തനിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന" മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി. ഇക്കാര്യം മഞ്ജു വാര്യർ വിസ്തരാവേളയില്‍  അറിയിച്ചെങ്കിലും രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

    നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രതിഭാഗം അഭിഭാഷകരെ കോടതി അനുവദിച്ചു. പല സാക്ഷികളുടെയും മൊഴികള്‍ കൃത്യമായി രേഖപ്പെടുത്തുന്നതില്‍ കോടതിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നീ കര്യങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.

    ഇരുപതോളം അഭിഭാഷകരാണ് ഇരയെ വിസ്തരിക്കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നത്. ഇരയുടെ പരാതി കോടതി പരിഗണിച്ചില്ല. വിചാരണ കോടതിക്ക് എതിരായ പരാതി ആ കോടതി തന്നെ പരിശോധിച്ചു. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനം ആണന്നും നടി കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. വെള്ളിയാഴ്ച ഹര്‍ജി ഹൈക്കോടതി ഹർജികൾ വിശദമായി പരിഗണിക്കും.

    First published:

    Tags: Actor dileep, Actress assault case, Actress case, High court, ദിലീപ്, നടിയെ ആക്രമിച്ച കേസ്