മെഗാ ഡ്രോൺ ഷോ: ആയിരം ഡ്രോണുകൾ ചേർന്ന് തീർത്ത ഓണാഘോഷ മാമങ്കം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് അയക്കുന്ന ഡ്രോണുകൾ പാളയത്തിൽ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിനു മുകളിൽ പലരൂപങ്ങളിൽ മിന്നി തെളിഞ്ഞു.
തിരുവനന്തപുരത്തെ ആകാശത്ത് ഇങ്ങനെയൊരു വർണ്ണ വിസ്മയം ആരും തന്നെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന മെഗാ ഡ്രോൺ ഷോയാണ് വൈറലായി മാറുന്നത്. മൂന്ന് ദിവസങ്ങളിലായി നടന്ന ഡ്രോൺ ഷോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്.
ഓണസദ്യയും മാവേലിയും മുതൽ പിണറായി വിജയൻ വരെ ആകാശത്ത് നിറഞ്ഞു നിന്നു. ആയിരം ഡ്രോണുകൾ ചേർന്നാണ് ആകാശത്ത് ഈ വിസ്മയം തീർത്തത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് അയക്കുന്ന ഡ്രോണുകൾ പാളയത്തിൽ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിനു മുകളിൽ പലരൂപങ്ങളിൽ മിന്നി തെളിഞ്ഞു.
ഓണസദ്യ, വള്ളംകളി, മാവേലി, നിലവിളക്ക് കഥകളി മോഹിനിയാട്ടം മലയാളി പെൺകുട്ടി എന്നിങ്ങനെ ഓരോ രൂപങ്ങൾ ഡ്രോണുകളിൽ മിന്നിമാഞ്ഞു. ആയിരം ഡ്രോണുകൾ ആണ് ഈ മെഗാ ഷോയ്ക്ക് ഉപയോഗിച്ചത്. സെപ്റ്റംബർ 5 6 7 തീയതികളിൽ വൈകുന്നേരം 8.45 മുതൽ 9 മണിവരെ 15 മിനിറ്റ് മാത്രമാണ് ഡ്രോൺ മെഗാ ഉണ്ടായിരുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിൽ വരെ മെഗാ ഡ്രോൺ ഷോ കാണാൻ കഴിയുമായിരുന്നു. നിരത്തുകളിലും ചുറ്റുമുള്ള കെട്ടിടങ്ങളിലും ഒക്കെ ആളുകൾ തിങ്ങിനിറഞ്ഞാണ് ഡ്രോൺ ഷോ ആസ്വദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 08, 2025 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മെഗാ ഡ്രോൺ ഷോ: ആയിരം ഡ്രോണുകൾ ചേർന്ന് തീർത്ത ഓണാഘോഷ മാമങ്കം