അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബ്ലോക്ക് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പുതിയ ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ട്രോമ കെയർ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു സൗകര്യം, അൾട്രാസൗണ്ട് സ്കാനിംഗ്, ഫാർമസി, സെൻട്രൽ ലബോറട്ടറി എന്നിവ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന്, പാറശ്ശാല താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 153 കോടി രൂപയുടെ മാസ്റ്റർപ്ലാനിൻ്റെ ഭാഗമായി, ആദ്യഘട്ടത്തിൽ 46.86 കോടി രൂപ ചെലവഴിച്ചാണ് ഈ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർത്ഥ്യമാക്കിയത്.
പുതിയ ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ട്രോമ കെയർ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു സൗകര്യം, അൾട്രാസൗണ്ട് സ്കാനിംഗ്, ഫാർമസി, സെൻട്രൽ ലബോറട്ടറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, മികച്ച സൗകര്യങ്ങളുള്ള ഒരു ഡയാലിസിസ് ബ്ലോക്കും ഇവിടെ സജ്ജമാണ്. ദിവസവും രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യ രംഗത്തെ മികവിൻ്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന നൂതനമായ ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ വരവോടെ പാറശ്ശാല താലൂക്ക് ആശുപത്രി ഈ മേഖലയിൽ ഒരു പുതിയ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 02, 2025 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബ്ലോക്ക് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി