ശിവശക്തി സംഗമം; തിരുവനന്തപുരം കീഴാറ്റിങ്ങലിൽ ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം

Last Updated:

ആത്യന്തിക ദൈവം ഒരു ലിംഗഭേദത്തിനും അടിമയല്ലെന്നും ദിവ്യ പുരുഷശക്തിയുടെയും ദിവ്യ സ്ത്രീശക്തിയുടെയും സമന്വയമാണെന്നും കാണിക്കുന്ന ദേവരൂപമാണ് അർദ്ധനാരീശ്വരൻ.

ക്ഷേത്രം
ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ കീഴാറ്റിങ്ങലിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം. ശിവൻ്റെയും പാർവതിയുടെയും സംയുക്ത രൂപമായ അർദ്ധനാരീശ്വരനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. ശിവനെ ഒരു പകുതിയായും പാർവതി ദേവിയെ (ദുർഗ്ഗ) മറ്റൊരു പകുതിയായും ഉൾക്കൊള്ളുന്ന ഒരു ദേവരൂപമാണ് അർദ്ധനാരീശ്വരൻ.
ആത്യന്തിക ദൈവം ഒരു ലിംഗഭേദത്തിനും അടിമയല്ലെന്നും ദിവ്യ പുരുഷശക്തിയുടെയും ദിവ്യ സ്ത്രീശക്തിയുടെയും സമന്വയമാണെന്നും ഇത് കാണിക്കുന്നു. ശിവനുമായും ദുർഗ്ഗയുമായും ബന്ധപ്പെട്ട എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കുന്നു. എല്ലാ മലയാള മാസത്തിലെയും തിരുവാതിര നക്ഷത്രത്തിൽ വൈകുന്നേരം ക്ഷേത്രസന്നിധിയിൽ ഐശ്വര്യപൂജ നടത്തുന്നു. ജോലി തടസ്സങ്ങൾ, ശുഭദോഷങ്ങൾ, ശത്രുദോഷങ്ങൾ, കുടുംബ അഭിവൃദ്ധി, വിദ്യാഭ്യാസ വിജയം എന്നിങ്ങനെ ഉള്ള ലക്ഷ്യങ്ങളുള്ള എല്ലാവർക്കും ഐശ്വര്യപൂജയിൽ പങ്കെടുക്കാം.
കുട്ടികളുടെ പ്രശ്‌നങ്ങൾ അകറ്റാനും ഭാഗ്യം ലഭിക്കാനും എല്ലാ തിരുവാതിര നക്ഷത്രത്തിലും കുട്ടികൾക്കായി പ്രത്യേക പൂജകൾ നടത്തുന്നു. ജാതകത്തിലെ ചൊവ്വയുടെ ശനിദോഷം മാറാനും വ്യാഴത്തിൻ്റെ അനുഗ്രഹം ലഭിക്കാനും എല്ലാ ദിവസവും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു. ഭക്തരുടെ സഹകരണത്തോടെ ഇപ്പോൾ ഇവിടെ നല്ല രീതിയിൽ ദൈനംദിന പൂജകൾ, പ്രത്യേക ആചാരങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ നടക്കുന്നു. ക്ഷേത്രത്തിൻ്റെ നിർമ്മിതിയും എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്. മനോഹരമായ ശ്രീകോവിലും ചുറ്റുമതിലും ഒക്കെ മികച്ച ആത്മീയ അന്തരീക്ഷം നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശിവശക്തി സംഗമം; തിരുവനന്തപുരം കീഴാറ്റിങ്ങലിൽ ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം
Next Article
advertisement
News18 Exclusive | 'ശരിയായ സമയത്ത് ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും': ആണവ പരീക്ഷണത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ്
News18 Exclusive | 'ശരിയായ സമയത്ത് ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും': ആണവ പരീക്ഷണത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ്
  • രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതെന്ന് രാജ്‌നാഥ്.

  • ഇന്ത്യയെ മറ്റൊരു രാജ്യവും നിർബന്ധിക്കുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രി

  • ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നയം പ്രതിരോധ മന്ത്രി ആവർത്തിച്ചു

View All
advertisement