ബ്രിട്ടീഷുകാർ നിർമ്മിച്ച ബോണക്കാട് ഗ്രാമം!

Last Updated:

ബ്രിട്ടീഷ് നിർമ്മിതമായ ഗ്രാമമാണ് തിരുവനന്തപുരം ജില്ലയിലെ ബോണക്കാട്. സഞ്ചാരികൾക്ക് പ്രത്യേകിച്ച് സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് വളരെ പ്രിയപ്പെട്ട സ്ഥലം കൂടിയാണിത്. പശ്ചിമഘട്ടത്തിലെ അഗസ്ത്യ പർവതനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ബോണക്കാട്, പ്രകൃതി ഒരുക്കിയ നിരവധി കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടം കൂടിയാണ്.

ബോണക്കാട് 
ബോണക്കാട് 
ബ്രിട്ടീഷ് നിർമ്മിതമായ ഗ്രാമമാണ് തിരുവനന്തപുരം ജില്ലയിലെ ബോണക്കാട്. സഞ്ചാരികൾക്ക് പ്രത്യേകിച്ച് സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് വളരെ പ്രിയപ്പെട്ട സ്ഥലം കൂടിയാണിത്. പശ്ചിമഘട്ടത്തിലെ അഗസ്ത്യ പർവതനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ബോണക്കാട്, പ്രകൃതി ഒരുക്കിയ നിരവധി കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടം കൂടിയാണ്. നിത്യഹരിത വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയിലത്തോട്ടങ്ങൾ തുടങ്ങി നിരവധി മനോഹരമായ സ്ഥലങ്ങളുണ്ട് ഇവിടെ.
ഇരുവശത്തും മരങ്ങൾ നിറഞ്ഞ റോഡിലൂടെയുള്ള ബോണക്കാട് യാത്ര ഒരു നല്ല അനുഭവമാണ് യാത്രക്കാർക്ക് നൽകുന്നത്. യാത്രക്കിടയിൽ ചില ചെറിയ അരുവികളും കാണാം. അരുവികളിൽ ഇറങ്ങി കുളിക്കുന്ന നിരവധി സഞ്ചാരികളെ ബോണക്കാട്ടേക്കുള്ള യാത്രയിൽ കാണാൻ സാധിക്കും. ആഴം കുറഞ്ഞ അരുവികളിൽ നിറയെ വഴുക്കുള്ള കല്ലുകളാണ്. യാത്രാമധ്യേ വിതുര ജേഴ്സി ഫാമും മനോഹരമായ വാഴ്വന്തോൾ വെള്ളച്ചാട്ടവും കാണാം. 135 വർഷം മുമ്പ് ബ്രിട്ടീഷുകാർ ആരംഭിച്ച തേയിലത്തോട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം. പഴയ കാല ജീവിതത്തെ ഓർമ്മിപ്പിക്കുന്ന ലയങ്ങളും ഇവിടെയുണ്ട്, കൂടാതെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രെക്കിംഗ് ബേസ് ക്യാമ്പ് കൂടിയാണ് ഇവിടം. പേപ്പാറ ഡാം റിസർവോയർ,ബോണക്കാട് എസ്റ്റേറ്റ് എന്നിവയുടെ മനോഹര കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഒരു വാച്ച് ടവറും ഇവിടെ ഉണ്ട്.
advertisement
ഒരു കാലത്ത് തഴച്ചുവളർന്ന ബ്രിട്ടീഷ് ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഓർമ്മയാണ് അടച്ചുപൂട്ടിയ ഇവിടത്തെ തേയില ഫാക്ടറി. ബോണക്കാടിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ബോണക്കാട് വെള്ളച്ചാട്ടം. ബോണക്കാട് മുതൽ അഗസ്ത്യാർകൂടം വരെയുള്ള യാത്രയിൽ മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങൾ കൂടിയുണ്ട്. പാണ്ടിപ്പതി എന്ന പേരിൽ ഒരു ട്രെക്കിംഗ് ഡെസ്റ്റിനേഷൻ ഉണ്ട്, അവിടെ എത്തിയാൽ വന്യമൃഗങ്ങളെ അടുത്തു കാണാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ബോണക്കാട് പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ബ്രിട്ടീഷുകാർ നിർമ്മിച്ച ബോണക്കാട് ഗ്രാമം!
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement