ചായ്ക്കുളം ശ്രീ ഭൂതത്താൻ ക്ഷേത്രം: ആചാരങ്ങളിലും വിശ്വാസങ്ങളിലും വേറിട്ടുനിൽക്കുന്ന തിരുവനന്തപുരത്തെ പുണ്യസങ്കേതം

Last Updated:

വിശ്വാസികളെ ആത്മീയതയുടെ മറ്റൊരു തലത്തിലെത്തിക്കുന്ന ഈ ക്ഷേത്രം ശൈവ തീര്‍ത്ഥാ‌ടകരുടെ പ്രധാന സങ്കേതങ്ങളിലൊന്നു കൂടിയാണ്.

ക്ഷേത്രം 
ക്ഷേത്രം 
ഇതിഹാസങ്ങളും കെട്ടുകഥകളുമായി ഇടചേർന്ന ചായ്ക്കുളം ശ്രീ ഭൂതത്താൻ, ദേവീ ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ ചായ്ക്കുളത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഉമാമഹേശ്വരനും, ശ്രീഭദ്രയുമാണ് പ്രധാന പ്രതിഷ്ഠ. ആചാരങ്ങളിലും വിശ്വാസങ്ങളിലും തീര്‍ത്തും വ്യത്യസ്തമായ ക്ഷേത്രമാണ് ശ്രീ ഭൂതത്താൻ ദേവീ ക്ഷേത്രം. വിശ്വാസികളെ ആത്മീയതയുടെ മറ്റൊരു തലത്തിലെത്തിക്കുന്ന ഈ ക്ഷേത്രം ശൈവ തീര്‍ത്ഥാ‌ടകരുടെ പ്രധാന സങ്കേതങ്ങളിലൊന്നു കൂടിയാണ്. മൂന്ന് വർഷത്തിലൊരിക്കൽ ഓരോ ഗൃഹാങ്കണങ്ങളിലും ദൈവികവിഗ്രഹം നേരിട്ട് എഴുന്നള്ളി ചൈതന്യപൂരിതമാക്കുന്ന ദേശദർശനം എഴുന്നള്ളത്ത് ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്.
ക്ഷേത്രത്തിൻ്റെയും സമൂഹത്തിൻ്റെയും പ്രഭാവവും ചൈതന്യവും വർദ്ധിപ്പിക്കുന്ന നിരവധി വിശേഷദിവസങ്ങൾ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. ആണ്ടുതോറുമുള്ള പുനഃപ്രതിഷ്ഠാ വാർഷികവും തൃക്കൊടിയേറ്റ് മഹോത്സവവും ക്ഷേത്രാചാരങ്ങൾക്കും ഉത്സവ ആഘോഷങ്ങൾക്കും പ്രധാന്യം നൽകികൊണ്ട് മകരമാസത്തിൽ 5 ദിവസങ്ങളിലായി ആഘോഷിക്കുന്നു.
കൊടിമരഘോഷയാത്രയോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. രണ്ടാം ദിവസം 108 കുടം ജലധാരയും കലശാഭിഷേകവും, മൂന്നാം ദിവസം നാഗരൂട്ട്, വലിയപടുക്ക, കുങ്കുമാഭിഷേകം, നാലാം ദിനം വൈകിട്ട് പുഷ്പാഭിഷേകം, ദീപക്കാഴ്ച, കലാസംസ്കാരിക പരിപാടികൾ എല്ലാം ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്നു. അഞ്ചാം ഉത്സവദിവസമാണ് ദേവിക്ക് സമർപ്പിക്കുന്ന അശ്വതി പൊങ്കാല. വൈകിട്ട് തൃക്കൊടിയിറക്കോടെ ഉത്സവത്തിന് പരിസമാപ്തിയാകുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചായ്ക്കുളം ശ്രീ ഭൂതത്താൻ ക്ഷേത്രം: ആചാരങ്ങളിലും വിശ്വാസങ്ങളിലും വേറിട്ടുനിൽക്കുന്ന തിരുവനന്തപുരത്തെ പുണ്യസങ്കേതം
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement