പൂവിനെ പൂ എടുക്കുമോ? തിരുവനന്തപുരം കോർപറേഷനിൽ താമരയെ തളയ്ക്കാൻ 10 വാർഡിൽ റോസാപ്പൂ മുന്നണി

Last Updated:

ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാർക്ക് 'താമര'യോട് സാമ്യമുള്ള 'റോസാ പൂ' അനുവദിച്ചത് തിരിച്ചടിച്ചേക്കുമോയെന്ന ആശങ്കയിൽ ബിജെപി നേത്യത്വം

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
തിരുവനന്തപുരം കോർപറേഷൻ പുഷ്പംപോലെ പിടിച്ചെടുക്കുമെന്ന് പറഞ്ഞിറങ്ങിയ ബിജെപിക്ക് കനത്ത വെല്ലുവിളിയുമായി സാമ്യമുള്ള ചിഹ്നവുമായി അപര സ്ഥാനാർത്ഥികൾ. ഓരോ വോട്ടും നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാർക്ക് 'താമര'യോട് സാമ്യമുള്ള 'റോസാ പൂ' അനുവദിച്ചത് തിരിച്ചടിച്ചേക്കുമോയെന്ന ആശങ്കയിൽ ബിജെപി നേത്യത്വം. പേരും ചിഹ്‌നവും തെറ്റിദ്ധരിച്ചു വോട്ട് മാറിയാൽ ജയസാധ്യതയെ ബാധിക്കാം.
101 വാർഡുള്ള കോർപറേഷനിലെ 10 വാർഡുകളിൽ ഈ പൂക്കളി നടക്കും. ഉള്ളൂർ വാർഡിൽ ബിജെപി സ്ഥാനാർഥിയുടെയും അപരന്റെയും പേര് എസ് അനിൽകുമാർ. ബിജെപി സ്ഥാനാർത്ഥിക്കു താമര ചിഹ്നം. അപരന് റോസാപ്പൂ. അതിനാൽ ബിജെപി സ്ഥാനാർത്ഥി തന്നെ തിരിച്ചറിയാൻ പേരിനൊപ്പം 'കുട്ടപ്പൻ' എന്നു കൂടി ചേർത്തു.
അപാരസ്ഥാനാർത്ഥികൾക്ക് റോസാപ്പൂ ചിഹ്നമുള്ള ഉള്ള മറ്റ് വാർഡുകൾ
ഗൗരീശപട്ടം- ബിജെപി സ്ഥ‌ാനാർത്ഥി എം രാധികാ റാണി, അപര സ്ഥാനാർത്ഥി ആർ ബി രാധിക
മെഡിക്കൽ കോളജ്- ബിജെപി സ്ഥാനാർത്ഥി ദിവ്യ എസ് പ്രദീപ്, അപര സ്ഥാനാർത്ഥി വി ദിവ്യ
advertisement
വഞ്ചിയൂർ- ബിജെപി സ്ഥാനാർത്ഥി എസ് സുരേന്ദ്രൻ നായർ, അപര സ്ഥാനാർത്ഥി സുരേന്ദ്രൻ നായർ
കടകംപള്ളി- ബിജെപി സ്ഥാനാർത്ഥി ജയ രാജീവ്, അപര സ്ഥാനാർത്ഥി ജയകുമാരി
കഴക്കൂട്ടം- ബിജെപി സ്ഥാനാർത്ഥി കഴക്കൂട്ടം അനിൽ, അപര സ്ഥാനാർത്ഥി അനിൽകുമാർ
കാട്ടായിക്കോണം- ബിജെപി സ്ഥാനാർത്ഥി രേഷ്‌മ രാജ്, അപര സ്ഥാനാർത്ഥി രേഷ്മ ബി സജീവ്
സൈനിക സ്‌കൂൾ- ബിജെപി സ്ഥാനാർത്ഥി വി സുദേവൻ നായർ, അപര സ്ഥാനാർത്ഥി സുദേവൻ
ചെമ്പഴന്തി- ബിജെപി സ്ഥാനാർത്ഥി അഞ്ജു ബാലൻ, അപര സ്ഥാനാർത്ഥി ജെ ആർ അഞ്ജു രാജ്
advertisement
കാര്യവട്ടം- ബിജെപി സ്ഥാനാർത്ഥി എസ് എസ് സന്ധ്യ റാണി, അപര സ്ഥാനാർത്ഥി എസ് സന്ധ്യ
Summary: The BJP, which entered the fray claiming to capture the Thiruvananthapuram Corporation, faces a severe challenge from rival candidates using a similar symbol. The BJP leadership is worried whether the allocation of the 'Rose' symbol, which closely resembles the 'Lotus' symbol of the BJP, to rival candidates in the crucial local body election, where every vote is decisive, might backfire. The BJP leadership is concerned that a mix-up in voting due to confusing names and symbols could affect their chances of winning.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂവിനെ പൂ എടുക്കുമോ? തിരുവനന്തപുരം കോർപറേഷനിൽ താമരയെ തളയ്ക്കാൻ 10 വാർഡിൽ റോസാപ്പൂ മുന്നണി
Next Article
advertisement
ഇന്ത്യയുടെ ബഹിരാകാശ, സാങ്കേതിക മേഖലയുടെ നവീകരണത്തിന് ജെൻ സി നേതൃത്വം നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ബഹിരാകാശ, സാങ്കേതിക മേഖലയുടെ നവീകരണത്തിന് ജെൻ സി നേതൃത്വം നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി
  • ഇന്ത്യയുടെ ജെൻ സി തലമുറ ബഹിരാകാശ, സാങ്കേതിക മേഖലകളിൽ വലിയ സംഭാവനകൾ നൽകുന്നുവെന്ന് മോദി.

  • ഇന്ത്യയിലെ 300-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ രാജ്യത്തിന്റെ ഭാവിക്ക് പ്രതീക്ഷ നൽകുന്നു.

  • വിക്രം-1 ഓർബിറ്റൽ റോക്കറ്റ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, സാരാഭായിയുടെ പേരിലാണ് പരമ്പര.

View All
advertisement