ടെക്നോപാർക്കിന് പിന്നാലെ ജീനോം സിറ്റി; ബയോടെക്നോളജി ഭാവിയെ മാറ്റി എഴുതാൻ തിരുവനന്തപുരം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ഏകദേശം 3,500 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയിലൂടെ കുറഞ്ഞത് 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു ജീനോം സിറ്റിക്ക് വേദിയാകാൻ ഒരുങ്ങുന്നു. ബയോ-ടെക്നോളജി രംഗത്ത് കേരളത്തിന് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ മെഗാ പദ്ധതി, തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൻ്റെ വിഖ്യാതമായ 'ജീനോം വാലി' മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസ് പാർക്കിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ഏകദേശം 3,500 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയിലൂടെ കുറഞ്ഞത് 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ, ബയോടെക് സ്ഥാപനങ്ങൾ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുടെ ഒരു സംയോജിത കേന്ദ്രമായിരിക്കും ഈ ജീനോം സിറ്റി. മെഡിക്കൽ ഉപകരണങ്ങളുടെയും ലൈഫ് സയൻസ് ഉൽപ്പന്നങ്ങളുടെയും ഉത്പാദനത്തിലും കയറ്റുമതിയിലും തിരുവനന്തപുരത്തെ മാത്രമല്ല, കേരളത്തെ തന്നെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.
അന്താരാഷ്ട്ര വിമാനത്താവളവുമായും നിർമ്മാണത്തിലിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖവുമായും അടുത്തുള്ള സ്ഥാനം, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും എളുപ്പമാക്കാൻ സഹായകമാകും. ജീനോം സിറ്റിക്കൊപ്പം, കേരളത്തിൻ്റെ ആദ്യത്തെ മെഡിക്കൽ ഉപകരണ കേന്ദ്രമായ മെഡ്‌സ്‌പാർക്കിൻ്റെ നിർമ്മാണവും തോന്നയ്ക്കലിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ കേരളത്തിൻ്റെ ഐടി തലസ്ഥാനമാക്കിയ ടെക്നോപാർക്ക് എങ്ങനെയാണ് സംസ്ഥാനത്തിൻ്റെ ഐടി ഭാവിയെ മാറ്റി എഴുതിയത്, അതുപോലെ ബയോടെക് രംഗത്തെ വിപ്ലവമായിരിക്കും ഈ ജീനോം സിറ്റി എന്നാണ് സംസ്ഥാന സർക്കാർ ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 03, 2025 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ടെക്നോപാർക്കിന് പിന്നാലെ ജീനോം സിറ്റി; ബയോടെക്നോളജി ഭാവിയെ മാറ്റി എഴുതാൻ തിരുവനന്തപുരം










