നിങ്ങൾക്കും സാൻ്റയാകാം! തിരുവനന്തപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനം നൽകാൻ അവസരം

Last Updated:

80ൽ ഏറെ സമ്മാനങ്ങൾ ഇനിയും വിഷ് ലിസ്റ്റിൽ ബാക്കിയുണ്ട്. വിഷ് ലിസ്റ്റിൽ നിന്ന് ഒരു സമ്മാനം തിരഞ്ഞെടുത്ത് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൻ്റെ വിലാസത്തിലേക്ക് അയച്ചാൽ മതി.

News18
News18
ഒരു ക്രിസ്മസ് സമ്മാനത്തിനായി കാത്തിരിക്കുന്ന കുഞ്ഞിൻ്റെ മുഖത്ത് നിങ്ങൾക്കു പുഞ്ചിരി വിടർത്തം. അവർ ഒരിക്കലും അറിയാത്ത കാണാത്ത ഒരു സാൻ്റ ആയി. തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ചിൽഡ്രൻസ് ഫോമുകളിലെ കുട്ടികൾക്ക് സമ്മാനം നൽകാനാണ് അവസരം ഒരുങ്ങുന്നത്.
ഗവണ്മെൻ്റ് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ ക്രിസ്മസ് ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്കും പങ്കുചേരാം. ആമസോൺ വിഷ് ലിസ്റ്റിൽ നിന്ന് ഒരു സമ്മാനം തിരഞ്ഞെടുത്ത് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൻ്റെ വിലാസത്തിലേക്ക് അയച്ചാൽ മതി. 80ൽ ഏറെ സമ്മാനങ്ങൾ ഇനിയും വിഷ് ലിസ്റ്റിൽ ബാക്കിയുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആണ് 'ബീഎ സാൻ്റ' എന്ന പേരിൽ ചിൽഡ്രൻസ് ഫോമുകളിലെ കുട്ടികൾക്ക് സമ്മാനം നൽകുന്നതിനായി പദ്ധതി ആരംഭിച്ചത്. ഗവണ്മെൻ്റ് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് അവരുടെ ആഗ്രഹപ്രകാരമുള്ള ക്രിസ്മസ് സമ്മാനങ്ങൾ, ചുവടെ നൽകിയിരിക്കുന്ന ആമസോൺ വിഷ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കാം.
advertisement
ഈ സമ്മാനങ്ങൾ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൻ്റ് അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്. കുരുന്നുകളുടെ പുഞ്ചിരികൾക്ക് നമുക്കും സാക്ഷിയാകാം.
വിഷ്ലിസ്റ്റ് ലിങ്ക് - https://www.amazon.in/hz/wishlist/ls/39SK6WITYLHKI?ref_=wl_share](https://www.amazon.in/hz/wishlist/ls/39SK6WITYLHKI?ref_=wl_share
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നിങ്ങൾക്കും സാൻ്റയാകാം! തിരുവനന്തപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനം നൽകാൻ അവസരം
Next Article
advertisement
'ഒരു ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തി'; അഭിഭാഷകൻ‌ രാമൻപിള്ളയുടെ കാൽതൊട്ട് വണങ്ങി ദിലീപ്
'ഒരു ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തി'; അഭിഭാഷകൻ‌ രാമൻപിള്ളയുടെ കാൽതൊട്ട് വണങ്ങി ദിലീപ്
  • ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്ന് രാമന്‍ പിള്ള ആരോപിച്ചു.

  • നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെ വിട്ടതിന് ശേഷം ദിലീപ് അഭിഭാഷകന് നന്ദി പറഞ്ഞു.

  • സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക ഇല്ലെന്ന് മൊഴി നല്‍കിയതായി രാമന്‍ പിള്ള പറഞ്ഞു.

View All
advertisement