കൃഷി, പച്ചക്കറി വളർത്തൽ, ചെടി സംരക്ഷണം: ഹോർട്ടികൾച്ചർ തെറാപ്പി വിദ്യാർത്ഥികളുടെ ജീവിതം മാറ്റുന്നു

Last Updated:

ഓരോരുത്തരുടേയും അവസ്ഥകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ തെറാപ്പി നൽകുന്നതിലൂടെ കുട്ടികളിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി കാണുന്നത്.

ചെടികൾ നട്ടു നനയ്ക്കുന്ന കുട്ടികൾ
ചെടികൾ നട്ടു നനയ്ക്കുന്ന കുട്ടികൾ
മണ്ണിനെ തൊട്ടറിഞ്ഞും വിത്തു വിതച്ചും, ചെടി നട്ടുനനച്ചും വളം ചേർത്തും പുതിയ ലോകം സൃഷ്ടിക്കുകകയാണ് ഒരു കൂട്ടം ഉദ്യാന ശലഭങ്ങൾ. പൂക്കൾ വിരിയും പോലെ അവരുടെ ലോകവും അതിനൊപ്പം നിറമുള്ളതും സുഗന്ധപൂരിതവുമാകുകയാണ്. പെരുങ്കടവിള ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർത്ഥികളാണ് മണ്ണിനേയും ചെടികളെയും അറിഞ്ഞ് ജീവിതത്തിന് പുതിയ നിറങ്ങൾ തുന്നി ചേർത്തത്.
ഉദ്യാനശലഭങ്ങൾ എന്ന പേരിൽ പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന സ്പെഷ്യലി ഏബിൽഡ് കുട്ടികൾക്കായുള്ള ഹോർടിക്കൾച്ചർ തെറാപ്പി കുട്ടികളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഓരോ കുട്ടികൾക്കുമുള്ള പരിമിതികൾ തിരിച്ചറിഞ്ഞ് അവർക്കു സഹായകമാവും വിധം കൃത്യമായി രൂപകൽപ്പന ചെയ്താണ് ഹോർട്ടികൾച്ചർ തെറാപ്പി. ഉദ്യാന പരിപാലനം, പച്ചക്കറി തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് തെറാപ്പിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന പ്രധാന പ്രവർത്തനങ്ങൾ.
ചെടി നടുന്നതും, പരിപാലിക്കുന്നതും, വെള്ളമൊഴിക്കുന്നതും, കള പറിക്കുന്നതും ഒക്കെ വിദ്യാർത്ഥികളാണ്. ഇതിനൊപ്പം ചായങ്ങളും കടലാസും കളിമണ്ണും ഉപയോഗിച്ച് കരകൗശലവസ്തുക്കളുടെ നിർമ്മാണവും കുട്ടികൾ ചെയ്തു വരുന്നുണ്ട്. 54 കുട്ടികളുള്ള പെരുങ്കടവിള ബഡ്‌സ് സ്കൂളിൽ ആരംഭിച്ച ഹോർട്ടികൾച്ചർ തെറാപ്പി പദ്ധതി വിജയം കണ്ടതോടെ പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്തിലെ മുഴുവൻ ബഡ്‌സ് സ്കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു. ഓട്ടിസം, സെറിബ്രൽ പാർസി, മൾട്ടിപ്പിൾ ഡിസബിലിറ്റി, സൈക്കോഫീനിയ തുടങ്ങി പല അവസ്ഥകളിലുള്ളവർ ബഡ്‌സ് സ്കൂളിലുണ്ട്. ഓരോരുത്തരുടേയും അവസ്ഥകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ തെറാപ്പി നൽകുന്നതിലൂടെ കുട്ടികളിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി കാണുന്നതെന്ന് ഹോർട്ടികൾച്ചർ തെറാപ്പി അധ്യാപകനായ കാർത്തികേയൻ പറഞ്ഞു.
advertisement
സെറിബ്രൽ പാൾസി അവസ്ഥയിലുള്ള ചില കുട്ടികൾക്ക് കൈവിരലുകൾ നന്നായി ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. അവർക്ക് ഉദ്യാനത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കാൻ സാധിക്കില്ല. എന്നാൽ തെറാപ്പിയുടെ ഭാഗമായി സ്പോഞ്ച് ഉപയോഗിച്ച് ചെടികൾക്ക് വെള്ളം നനയ്ക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകുകയും അതിൻ്റെ ഫലമായി പതിയെ അവർ സ്വന്തമായി ആഹാരം കഴിക്കാൻ വരെ പ്രാപ്തരായി തീരുകയും ചെയ്തു. പെരുമാറ്റ പ്രശ്നങ്ങൾക്കും ഈ തെറാപ്പി വളരെ ഗുണകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
പെട്ടെന്ന് ദേഷ്യം വരുന്നവരും മാനസികമായി അസ്വസ്ഥതകൾ അനുഭവിക്കുന്നവരും തെറാപ്പിയിലൂടെ കൂടുതൽ ശാന്തരാകുന്നുണ്ട്. അവരുടെ ക്രിയാത്മകമായ വാസനകൾ വളർത്തുന്ന പ്രവർത്തനങ്ങൾ തെറാപ്പിയുടെ ഭാഗമായി ചെയ്യുന്നുണ്ട്. ബോട്ടിൽ ആർട്ട്‌, ഫോട്ടോ ഫ്രെയിം നിർമാണം, കീ ചെയിൻ നിർമാണം തുടങ്ങി നിരവധി പ്രവൃത്തികൾ കുട്ടികൾ ശ്രദ്ധയോടെ ചെയ്തുവരുന്നു. ഇവരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.
advertisement
ഹോർട്ടികൾച്ചർ തെറാപ്പിയിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. തെറാപ്യുട്ടിക് സ്റ്റേജ്, സോഷ്യൽ ഇൻ്ററാക്ഷൻ സ്റ്റേജ്, തൊഴിൽ പരിശീലനം. ഇതിൽ അവസാന ഘട്ടമായ തൊഴിൽ പരിശീലനം ഉൾപ്പെടുത്തി ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ സ്വയം തൊഴിലിനുകൂടെ പ്രാപ്തരാക്കുന്നുണ്ട്. ജൈവവള നിർമാണത്തിനുള്ള പരിശീലനമാണ്  ഇവിടെ നിലവിൽ നൽകിവരുന്നത്. അസംസ്‌കൃത വസ്തുക്കൾ വാങ്ങി പ്രത്യേക പരിശീലനം നൽകി കുട്ടികളെകൊണ്ട് വളം നിർമിച്ച് പാക്ക് ചെയ്തെടുത്തു വിതരണം ചെയ്തു വരുന്നു. സ്പെഷ്യലി ഏബിൾഡ് ആയിട്ടുള്ള കുട്ടികൾക്ക് വേണ്ടി ഹോർട്ടികൾച്ചർ തെറാപ്പി നടപ്പിലാക്കിയതിലൂടെ കുട്ടികൾ കൂടുതലായി സ്വയം പ്രാപ്തരാകുന്നതായും സ്കൂളിലേക്ക് സന്തോഷത്തോടെ എത്തുന്നതായും കൃഷി ചെയ്യാനും വിളവെടുക്കാനും ചിത്രങ്ങൾ വരയ്ക്കാനും ഒക്കെ വലിയ താല്പര്യം കാണിക്കുന്നതായും അധ്യാപകരും രക്ഷകർത്താക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. എം.എൽ.എ. ഫണ്ട്‌ ഉപയോഗിച്ച് പാറശാല ബി.ആർ.സിയിൽ നിലവിൽ പ്രവർത്തിക്കുന്ന ഓട്ടീസം സെൻ്റർ പുതിയ ഓട്ടീസ് പാർക്ക് നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. ഒറ്റശേഖരമംഗലം കള്ളിക്കാട്, പെരുങ്കടവിള ബഡ്‌സ് സ്കൂളുകൾ മോഡൽ ബഡ്‌സ് സ്കൂൾ നിലവാരത്തിലേക്ക് ഉയർത്തി. ഈ മേഖലയിൽ സാധ്യമായ എല്ലാ വികസനങ്ങളും നടപ്പിലാക്കി വരുന്നതായി സി കെ ഹരീന്ദ്രൻ എം.എൽ.എ. പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കൃഷി, പച്ചക്കറി വളർത്തൽ, ചെടി സംരക്ഷണം: ഹോർട്ടികൾച്ചർ തെറാപ്പി വിദ്യാർത്ഥികളുടെ ജീവിതം മാറ്റുന്നു
Next Article
advertisement
രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പൊന്തക്കാട്ടിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പൊന്തക്കാട്ടിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
  • രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റകാരൻ

  • കുട്ടിയെ ബ്രഹ്മോസ് കേന്ദ്രത്തിനു പുറകിലുള്ള പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു

  • സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്

View All
advertisement