അവയവദാനം പ്രോത്സാഹിപ്പിക്കാൻ 'ജീവൻ ദാനം' പദ്ധതിക്ക് മാർ ഇവാനിയോസ് കോളേജിൽ തുടക്കം

Last Updated:

ചടങ്ങിൽ അവയവദാനത്തിൻ്റെ പ്രാധാന്യം യുവതലമുറയിലേക്ക് എത്തിക്കുന്നതിൽ കോളേജുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് കളക്ടർ പറഞ്ഞു.

ജീവൻ ദാനം പരിപാടിയുടെ ഭാഗമായുള്ള യോഗത്തിൽ നിന്നും 
ജീവൻ ദാനം പരിപാടിയുടെ ഭാഗമായുള്ള യോഗത്തിൽ നിന്നും 
അവയവദാനത്തിൻ്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ജില്ലാ ഭരണകൂടത്തിൻ്റെയും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻ്റ് ഓർഗനൈസേഷൻ്റെയും (കെ-സോട്ടോ) സംയുക്ത സംരംഭമായ 'ജീവൻ ദാനം' പദ്ധതിയുടെ കോളേജ് തല ഉദ്ഘാടനം മാർ ഇവാനിയോസ് കോളേജിൽ നടന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അവയവദാനത്തിൻ്റെ പ്രാധാന്യം യുവതലമുറയിലേക്ക് എത്തിക്കുന്നതിൽ കോളേജുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് കളക്ടർ പറഞ്ഞു. തുടർന്ന്, തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് ഒ.വി. യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അവയവദാന പ്രതിജ്ഞയെടുത്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ പ്രൊഫ. മീര ജോർജ്, ബർസാർ ഫാ. തോമസ് കയ്യാലക്കൽ, വൈസ് പ്രിൻസിപ്പൾ ഡോ. റെനി സ്കറിയ, സിസിസി ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. അഭിലാഷ് ജി. രമേഷ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ അവയവദാനത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് 'ജീവൻ ദാനം' പദ്ധതി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി, അവയവദാനത്തിനായി കൂടുതൽ പേരെ സജ്ജരാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന ബോധവത്കരണ പരിപാടിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അവയവദാനം പ്രോത്സാഹിപ്പിക്കാൻ 'ജീവൻ ദാനം' പദ്ധതിക്ക് മാർ ഇവാനിയോസ് കോളേജിൽ തുടക്കം
Next Article
advertisement
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
  • പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ.

  • പിഎം ശ്രീ പദ്ധതിയിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കണം, നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും.

  • പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിക്ക് 1148 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം.

View All
advertisement