ഉള്ള ഒരേക്കറിൽ നിന്ന് 15 സെൻ്റ് സൗജന്യമായി നൽകി; കിളിമാനൂർ CDS പ്രസിഡൻ്റ് അൽസിക്ക് ആദരം

Last Updated:

'അൽസി' എന്ന പേരിന് പിന്നിലുമുണ്ട് ചെറിയൊരു കഥ. അൽസി എന്ന പേര് കേട്ടാൽ...

അൽസിയെ  ആദരിക്കുന്നു 
അൽസിയെ  ആദരിക്കുന്നു 
കഷ്ടിച്ച് ഒരേക്കർ മാത്രം സ്വന്തമായുള്ള ഭൂമിയിൽ നിന്ന് 15 സെൻ്റ് സ്ഥലം വീടില്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് വീട് വെക്കാൻ സൗജന്യമായി നൽകി മാതൃകയായിരിക്കുകയാണ് കിളിമാനൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് പ്രസിഡൻ്റായ അൽസി. കരവാരം ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ വെച്ച് ഈ മഹത്തായ സന്മനസ്സിന് അൽസിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കരവാരം പഞ്ചായത്തിൽ അൽസിയുടെ കുടുംബവകയായി ലഭിച്ച ഒരേക്കറോളം ഭൂമിയിൽ നിന്നാണ് അഞ്ചു സെൻ്റ് വീതം മൂന്ന് ഭൂരഹിത കുടുംബങ്ങൾക്ക് വീടുവെക്കാൻ എഴുതിക്കൊടുത്തത്.
സാമ്പത്തികമായി വലിയ ഭദ്രതയില്ലാത്ത ഒരു സാധാരണ കുടുംബമാണ് അൽസിയുടേത്. ഭർത്താവിന് മേസ്തിരിപ്പണിയാണ്. ലാബ് ടെക്നീഷ്യനായി കുറച്ചുനാൾ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ പൊതുപ്രവർത്തന തിരക്കുകൾ കാരണം അതിനു സമയം കിട്ടാറില്ല. ഭർത്താവിൻ്റെ വീട്ടിൽ കിളിമാനൂരിലാണ് നിലവിൽ താമസം.
ഭൂമി കൈമാറാനുള്ള പ്രചോദനം എന്താണെന്ന ചോദ്യത്തിന് അൽസിയുടെ മറുപടി ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. 'ഇവിടെയുള്ള ഒരേക്കർ ഭൂമിയിൽ നിന്നും പശുക്കളിൽ നിന്നുമുള്ള വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും ഞങ്ങൾ രണ്ട് മക്കളെ വളർത്തിയത്. അതുകൊണ്ട് അച്ഛൻ്റെയും അമ്മയുടെയും ഓർമ്മയ്ക്ക് ഒരു സംഭാവനയായി ഈ ദാനം നൽകാൻ തീരുമാനിച്ചു.' - കഷ്ടിച്ച് ഒരേക്കർ മാത്രമുള്ള ഭൂമിയിൽ നിന്ന് 15 സെൻ്റ് എഴുതിക്കൊടുക്കാനുള്ള ആ വലിയ മനസ്സിനെയാണ് വികസന സദസ്സ് ആദരിച്ചത്.
advertisement
'അൽസി' എന്ന പേരിന് പിന്നിലുമുണ്ട് ചെറിയൊരു കഥ. അൽസി എന്ന പേര് കേട്ടാൽ ജാതിയും മതവും ഒന്നും തിരിച്ചറിയില്ലല്ലോ എന്ന കാരണത്താലാണ് മാതാപിതാക്കൾ അവർക്ക് ഈ പേര് നൽകിയത്. അൽസി അങ്ങനെ ജാതിയും മതവും ഇല്ലാതെ സ്നേഹത്തിൻ്റെ പുതു മാതൃക തീർത്ത സഹജീവികൾക്ക് മാതൃകയായി മാറുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഉള്ള ഒരേക്കറിൽ നിന്ന് 15 സെൻ്റ് സൗജന്യമായി നൽകി; കിളിമാനൂർ CDS പ്രസിഡൻ്റ് അൽസിക്ക് ആദരം
Next Article
advertisement
പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'
പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'
  • കേരളം പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായതിന് കേന്ദ്രം അഭിനന്ദനം അറിയിച്ചു.

  • പിഎം ശ്രീ പദ്ധതി കേരളത്തിലെ നൂറ്റമ്പതോളം സ്കൂളുകളിൽ നടപ്പിലാക്കും.

  • പിഎം ശ്രീ പദ്ധതി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും.

View All
advertisement