കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

Last Updated:

അന്താരാഷ്ട്ര-ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിച്ച സിനിമകൾ ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യും.

കാട്ടാൽ ചലച്ചിത്രമേള
കാട്ടാൽ ചലച്ചിത്രമേള
കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഏപ്രിൽ 17 മുതൽ 25 വരെ കാട്ടാൽ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്ക) ആദ്യ എഡിഷൻ സംഘടിപ്പിക്കുന്നു. മേളനഗരിയായ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സിനിമക്കൊട്ടകയിലാണ് പുസ്തക മേളയുടെ ഭാഗമായി ചലച്ചിത്രമേള നടക്കുന്നത്.
അന്താരാഷ്ട്ര-ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിച്ച സിനിമകൾ ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യും. അധിനിവേശത്തിനെതിരെയുള്ള ചിത്രങ്ങളുടെ പാക്കേജ്, സമകാലിക ഇന്ത്യൻ രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രങ്ങൾ, എം ടി സ്പെഷ്യൽ സ്ക്രീനിങ്, ജനപ്രിയ മലയാള ചിത്രങ്ങൾ തുടങ്ങിയവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 300 രൂപയാണ് ഡെലിഗേറ്റ് ഫീസ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരമുള്ളത്. രജിസ്ട്രേഷൻ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക  7025159016, 9567280020 / 9656940965.
കാട്ടാൽ പുസ്തകമേള നിരവധി ആളുകളെ ആകർഷിക്കുന്ന ഒരു പ്രാദേശിക പുസ്തകമേള കൂടിയാണ്. ഇതിൻ്റെ ഭാഗമായാണ് ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നത്. വേനലവധി ആയതിനാൽ തന്നെ മേളയ്ക്ക് കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement