ആഗോള വ്യാപാര കേന്ദ്രമായി തിരുവനന്തപുരം; വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ് പാർക്കുകൾക്ക് സർക്കാർ അനുമതി
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ചരക്കുനീക്കം കൂടുതൽ സുഗമമാകുന്നതോടെ ചെറുകിട-വൻകിട വ്യവസായങ്ങൾ വലിയ വളർച്ചാസാധ്യതയാണ് കൈവന്നിരിക്കുന്നത്. വിഴിഞ്ഞം, ബാലരാമപുരം, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകാനും ഈ വികസനം കാരണമാകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനസജ്ജമായതോടെ തിരുവനന്തപുരം ഒരു ആഗോള വ്യാപാര കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ വികസന കുതിപ്പിന് കൂടുതൽ കരുത്തുപകരുന്നതിനായി തുറമുഖത്തിന് സമീപം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി.
നിലവിലുള്ള തുറമുഖത്തിൻ്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ഈ പദ്ധതി വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും വലിയ സാമ്പത്തിക പരിവർത്തനത്തിനാണ് വഴിതുറക്കുന്നത്. പുതിയ ലോജിസ്റ്റിക്സ് പാർക്കുകൾ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ ആയിരക്കണക്കിന് യുവാക്കൾക്ക് നേരിട്ടും അല്ലാതെയും പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.
ചരക്കുനീക്കം കൂടുതൽ സുഗമമാകുന്നതോടെ ചെറുകിട-വൻകിട വ്യവസായങ്ങൾ വലിയ വളർച്ചാസാധ്യതയാണ് കൈവന്നിരിക്കുന്നത്. വിഴിഞ്ഞം, ബാലരാമപുരം, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകാനും ഈ വികസനം കാരണമാകും. കൂടാതെ, പാർക്കുകളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മികച്ച റോഡുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വലിയ തോതിൽ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ ദക്ഷിണ കേരളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രമുഖ വ്യവസായ ഹബ്ബായി കൂടുതൽ കരുത്താർജ്ജിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 16, 2026 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആഗോള വ്യാപാര കേന്ദ്രമായി തിരുവനന്തപുരം; വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ് പാർക്കുകൾക്ക് സർക്കാർ അനുമതി










