ശിവ ഭക്തിയുടെ ചൈതന്യം; തിരുവനന്തപുരം കാട്ടാക്കടയിലെ കൊമ്പാടിക്കൽ ശ്രീ അഞ്ചുതമ്പുരാൻ ക്ഷേത്രം

Last Updated:

ആരാധനാ രീതിയിലും ആചാരങ്ങളിലും ഏറെ സവിശേഷത പുലർത്തുന്ന ഒരു ക്ഷേത്രമാണ് അഞ്ചുതമ്പുരാൻ ക്ഷേത്രം.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയിൽ നിന്നും ഒറ്റശേഖരമംഗലത്തേക്കുള്ള റോഡിൽ മഞ്ഞാളക്കൽ ജംഗ്ഷനിൽ നിന്ന് 700 മീറ്റർ പടിഞ്ഞാറ് മാറി കൊമ്പാടിക്കലിലാണ് ശ്രീ അഞ്ചുതമ്പുരാൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുരാതനമായൊരു പ്രാദേശിക ക്ഷേത്രമാണിത്. ശിവനാണ് പ്രധാന പ്രതിഷ്‌ഠ. മഹാഗണപതിയും, ദേവിയും ഉപദേവതകളായി നിലകൊള്ളുന്നു.
കൊമ്പാടിക്കൽ ശ്രീ അഞ്ചുതമ്പുരാൻ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും ഊരൂട്ടു മഹോത്സവവും മീനമാസത്തിലാണ്. ആണ്ടുതോറുമുള്ള വാർഷികമഹോത്സവം 'ഊരൂട്ട് മഹോത്സവം' എന്നറിയപ്പെടുന്നു. മീനമാസത്തിൽ തൃക്കൊടിയേറ്റോടെ സമാരംഭിക്കുന്ന മഹോത്സവം 7 ദിവസത്തെ ആഘോഷമാണ്. ആയിരക്കണക്കിന് ഭക്തരുടെ അഭീഷ്ടവരദായകനായ ശ്രീ അഞ്ചുതമ്പുരാൻ്റെ ഊരൂട്ട് മഹോത്സവം കൊമ്പാടിക്കൽ ദേശത്തിൻ്റെ ഉത്സവമായി ആഘോഷിക്കപ്പെടുന്നു.
ഉത്സവ ദിവസങ്ങളിൽ പ്രത്യേകിച്ച് ദൂരദേശങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും ഘോഷയാത്രയും ഒക്കെ ഭക്തരെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നവയാണ്. പ്രാദേശികമായി വളരെയധികം അറിയപ്പെടുന്നതും പുരാതനവുമായ ഈ ക്ഷേത്രം ഇന്നും ശിവ ഭക്തിയുടെ ഉദാഹരണമായി നിലകൊള്ളുന്നു. ആരാധനാ രീതിയിലും ആചാരങ്ങളിലും ഏറെ സവിശേഷത പുലർത്തുന്ന ഒരു ക്ഷേത്രം കൂടിയാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശിവ ഭക്തിയുടെ ചൈതന്യം; തിരുവനന്തപുരം കാട്ടാക്കടയിലെ കൊമ്പാടിക്കൽ ശ്രീ അഞ്ചുതമ്പുരാൻ ക്ഷേത്രം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement