നൂറ്റാണ്ടുകൾ പഴക്കമുള്ള മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Last Updated:

തിരുവനന്തപുരം ജില്ലയിലെ തന്നെ വളരെ പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നാണ് മലയിൻകീഴിലെ ശ്രീകൃഷ്ണ ക്ഷേത്രം.ക്ഷേത്രനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ആകര്‍ഷകമാണ്‌.

ക്ഷേത്രം
ക്ഷേത്രം
1500 ലേറെ വർഷം പഴക്കമുള്ളതാണ് ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. മലയിന്‍കീഴ്‌ ശ്രീകൃഷ്ണസ്വാമിയെ തിരുവല്ല-വാഴപ്പന്‍ എന്നര്‍ത്ഥത്തില്‍ തിരുവല്ലാഴപ്പന്‍ എന്നും വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. മലയിന്‍കീഴ്‌ ക്ഷേത്രം പണ്ട്‌ തിരുവല്ലക്ഷേത്രത്തിന്‍റെ കീഴേടമായിരുന്നുവെന്നും തിരുവല്ലം പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നുവെന്നും പഴമക്കാർ പറയുന്നുണ്ട്.ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും, ഉപദേവന്മാരായുണ്ട്‌. കദളിപ്പഴവും പാൽപ്പായസവും ഉണ്ണിയപ്പവുമാണ് പ്രധാന വഴിപാടുകൾ.
മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലാണ് ഈ ക്ഷേത്രം.
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തോളം പഴക്കമുണ്ടെന്നാണ് യശ:ശരീരനായ പണ്ഡിതവര്യന്‍ ശൂരനാട് കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് ഒട്ടും അതിശയോക്തിയല്ലെന്നാണു ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. തിരുവല്ല വിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ട പട്ടയത്തില്‍ മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശം ഉണ്ട്. ഈ പട്ടയത്തിന്‍റെ കാലം പതിനൊന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധമെന്നു കരുതുന്നു. ചെമ്പുതകിടിലാണ് ഈ രേഖ ആലേഖനം ചെയ്തിട്ടുള്ളത്.
advertisement
അതിമനോഹരമായ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വലിയ ഗോപുരവും നീണ്ട നടപ്പന്തലും ക്ഷേത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. മുന്‍പ് പറഞ്ഞതുപോലെ തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും ആണ്. ശ്രീകോവിലിന്റെ കഴുക്കോലില്‍ പുരാതന ലിപികള്‍ ഇന്നും സംരക്ഷിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നൂറ്റാണ്ടുകൾ പഴക്കമുള്ള മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
Next Article
advertisement
Love Horoscope Nov 8 | പങ്കാളിയുമായി പ്രണയ നിമിഷങ്ങൾ പങ്കുവയ്ക്കും; സ്‌നേഹം പങ്കുവയ്ക്കാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
പങ്കാളിയുമായി പ്രണയ നിമിഷങ്ങൾ പങ്കുവയ്ക്കും; സ്‌നേഹം പങ്കുവയ്ക്കാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം മിക്ക രാശിക്കാർക്കും സന്തോഷം, ഐക്യം

  • മീനം രാശിക്കാർക്ക് സംതൃപ്തിയും പ്രണയവും നിറഞ്ഞ നിമിഷങ്ങൾ ആസ്വദിക്കും

  • കുംഭം രാശിക്കാർക്ക് പങ്കാളികളോടൊപ്പം സമയം ചെലവഴിക്കാൻ നിർദ്ദേശിക്കുന്നു

View All
advertisement