പ്രകൃതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘ഓർമ്മതുരുത്ത്’
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
2020-25 നേമം ബ്ലോക്ക് ഭരണസമിതി 'ഓർമ്മതുരുത്ത്' എന്ന പേരിൽ ഒരു പച്ചത്തുരുത്ത് ഒരുക്കുന്നു.
പ്രകൃതി സംരക്ഷണത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകി നേമം ബ്ലോക്ക് പഞ്ചായത്ത് പച്ചത്തുരുത്ത് ഒരുക്കുന്നു. ഓർമ്മ തുരുത്ത് എന്ന പേരിലാണ് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടു കൂടി തുരത്ത് തയ്യാറാക്കുന്നത്.
പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി നേമം ബ്ലോക്ക് പഞ്ചായത്ത്, ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിളപ്പിൽ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കാരോട് വാർഡിലെ കടുമ്പുപാറയിൽ 2020-25 നേമം ബ്ലോക്ക് ഭരണസമിതി 'ഓർമ്മതുരുത്ത്' എന്ന പേരിൽ ഒരു പച്ചത്തുരുത്ത് ഒരുക്കുന്നു. ഇതിൻ്റെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് കെ പ്രീജ നിർവ്വഹിച്ചു.
വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലില്ലി മോഹൻ അധ്യക്ഷയായ ചടങ്ങിൽ വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ അനീഷ് വി ആർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജുദാസ്, ശോഭനകുമാരി, രേണുക, ഹരിത കേരളം മിഷൻ അസിസ്റ്റൻ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ടി പി സുധാകരൻ, ജില്ലാ കോ-ഓഡിനേറ്റർ അശോക് കുമാർ, റിസോഴ്സ് പേഴ്സൺ മല്ലിക, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയഘോഷ് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 06, 2025 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പ്രകൃതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘ഓർമ്മതുരുത്ത്’