Weekly Predictions October 6 to 12 | ജോലിയിലും ബന്ധങ്ങളിലും പുരോഗതി കൈവരിക്കും ; സാമ്പത്തിക തര്ക്കങ്ങള് നേരിടേണ്ടി വന്നേക്കാം; വാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഒക്ടോബര് 6 മുതല് 12 വരെയുള്ള വാരഫലം അറിയാം
ഈ ആഴ്ച വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതായിരിക്കും. മേടം രാശിക്കാര്‍ക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ അലസതയും അഹങ്കാരവും ഉപേക്ഷിക്കുക. ഇടവം രാശിക്കാര്‍ നിങ്ങളുടെ ആരോഗ്യത്തിലും ബന്ധങ്ങളിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയിലും ബന്ധങ്ങളിലും മിഥുനം രാശിക്കാര്‍ പുരോഗതി കൈവരിക്കും. കര്‍ക്കിടകം രാശിക്കാര്‍ ജോലിയില്‍ വെല്ലുവിളികള്‍ നേരിടാം. വ്യക്തിപരമായ ബന്ധങ്ങളില്‍ ജാഗ്രത പാലിക്കണം. ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക തര്‍ക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിച്ചുകൊണ്ട് വിജയം കണ്ടെത്തും.
advertisement
കന്നി രാശിക്കാര്‍ ജോലിയില്‍ തിരക്കുകൂട്ടുന്നത് ഒഴിവാക്കുകയും നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയും വേണം. തുലാം രാശിക്കാര്‍ക്ക് കരിയറിലും ബന്ധങ്ങളിലും വിജയം കണ്ടെത്താനാകും. പക്ഷേ വലിയ നിക്ഷേപങ്ങളില്‍ വിദഗ്ദ്ധോപദേശം സ്വീകരിക്കണം. വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബ തര്‍ക്കങ്ങളും സാമ്പത്തിക തടസങ്ങളും നേരിടേണ്ടി വന്നേക്കാം. പക്ഷേ പ്രണയത്തിലും കരിയറിലും പിന്തുണ ലഭിക്കും. ധനു രാശിക്കാര്‍ ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിലും അനാവശ്യമായ കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിലും അവരുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. മകരം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ വിജയം ആസ്വദിക്കാന്‍ കഴിയും.
advertisement
advertisement
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ അലസതയും അഹങ്കാരവും ഉപേക്ഷിക്കുക. അല്ലെങ്കില്‍ പിന്നീട് ഇതില്‍ ഖേദിക്കേണ്ടി വരും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ തടസങ്ങള്‍ നേരിട്ടേക്കാം. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനായേക്കും. ജോലിക്കാര്‍ക്ക് ഈ സമയം അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്ത് ചില വലിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വെല്ലുവിളി നേരിടും. ആഴ്ചയുടെ അവസാന പകുതിയില്‍ സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ദാലുവായിരിക്കുക. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. ബിസിനസുകാര്‍ ഈ ആഴ്ച അപകടകരമായ ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക. ആഴ്ചയുടെ അവസാന പകുതിയില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വലിയ വിജയം ലഭിച്ചേക്കാം. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച സാധാരണമായിരിക്കും. കുടുംബാംഗങ്ങളുമായി സ്നേഹവും ഐക്യവും ഉണ്ടാകും. പ്രണയ ബന്ധങ്ങള്‍ ശക്തമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. അമിതമായ ജോലി കാരണം ക്ഷീണം അനുഭവപ്പെടും. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: ഓറഞ്ച്
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തിലും ബന്ധങ്ങളിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതമാണ് എല്ലാമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ശാരീരിക പ്രശ്നങ്ങള്‍ അവഗണിക്കരുത്. ആഴ്ചയുടെ തുടക്കത്തില്‍ ജോലിസ്ഥലത്തെ തടസങ്ങള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. സീനിയേഴ്സുമായോ സഹപ്രവര്‍ത്തകനുമായോ തര്‍ക്കം ഉണ്ടാകാം. ഈ ആഴ്ച ബിസിനസില്‍ ഉയര്‍ച്ചതാഴ്ച്ചകള്‍ കാണും. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആശങ്കയുണ്ടാകും. പ്രണയകാര്യത്തില്‍ ജാഗ്രതയോടെ മുന്നോട്ടുപോകണം. അനാവശ്യമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കരുത്. ഒരു ചെറിയ തെറ്റ് ഭിന്നതയുണ്ടാക്കും. പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: തവിട്ട് നിറം
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച മിഥുനം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ ഓരോന്നായി ചെയ്തുതീര്‍ക്കാനാകും. കാര്യങ്ങള്‍ തെറ്റാകാനും സാധ്യതയുണ്ട്. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. നിങ്ങളുടെ നല്ല പെരുമാറ്റം നിങ്ങളെ നേട്ടത്തിലേക്ക് നയിക്കും. ജോലിക്കായി ഹ്രസ്വ ദൂരമോ ദീര്‍ഘദൂരമോ യാത്ര ചെയ്യേണ്ടി വന്നേക്കാം. യാത്ര സുഖകരമാകും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിയും. ഈ സമയത്ത് നിങ്ങളുടെ കരിയറിനും ബിസിനസിനും സഹായിക്കുന്ന സ്വാധീനമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടും. ആഴ്ചയുടെ മധ്യത്തില്‍ ഭാഗ്യം കാരണം ജോലിയില്‍ പുരോഗതി ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. വീട്ടില്‍ പ്രിയപ്പെട്ടൊരാളുടെ വരവ് സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാക്കും. ബന്ധങ്ങളുടെ കാര്യത്തിലും ഈ ആഴ്ച ശുഭകരമാണ്. പ്രണയം തീവ്രമാകും. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ സ്നേഹം ചൊരിയും. പ്രിയപ്പെട്ടൊരാള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നേക്കാം. ഒരാളുമായുള്ള സൗഹൃദം പ്രണയമായി മാറാനും സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: ക്രീം
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. ആഴ്ചയുടെ അവസാന പകുതി ആദ്യ പകുതിയെ അപേക്ഷിച്ച് അല്പം മികച്ചതായിരിക്കും. എന്നാല്‍ എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ ഈ സമയത്ത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്തെ പെട്ടെന്നുള്ള പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. അതിനാല്‍ നിങ്ങളുടെ മനസ്സ് അസ്വസ്ഥമായേക്കും. ജോലി ചെയ്യുന്ന ആലുകള്‍ ഈ സമയത്ത് വളരെയധികം ക്ഷമയോടെയും സമാധാനത്തോടെയും അവരുടെ ജോലി ചെയ്യുക. ജോലിസ്ഥലത്ത് ആരുമായും വഴക്കുണ്ടാക്കരുത്. ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സീനിയേഴ്സുമായും കുടുംബാംഗങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക. ആഴ്ചയുടെ ആദ്യ പകുതിയില്‍ ബിസിനസുകാര്‍ക്ക് മന്ദത നേരിട്ടേക്കാം. നിങ്ങളുടെ സ്നേഹം ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ സമയത്തിനായി കാത്തിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ വികാരങ്ങള്‍ വഷളായേക്കാം. അതേസമയം നിലവിലുള്ള പ്രണയബന്ധം മെച്ചപ്പെടുത്തുന്നതിന് പങ്കാളിയെ സംശയിക്കാതിരിക്കുക. അവരോട് നന്നായി സംസാരിക്കുക. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: പിങ്ക്
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹാരം കണ്ടെത്താനാകാത്ത വിധം ബുദ്ധിമുട്ടുള്ളതല്ല. സുഹൃത്തുക്കളുടെയും മുതിര്‍ന്നവരുടെയും ഉപദേശങ്ങള്‍ അവഗണിക്കാതിരിക്കുക. അതുവഴി വെല്ലവിളികളെ തരണം ചെയ്യാനും ഏതൊരു ജോലിയിലും വിജയം നേടാനും കഴിയും. ആഴ്ചയുടെ ആദ്യ പകുതിയില്‍ പണമിടപാട് നടത്തുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കുക. ഈ സമയത്ത് ഒരു ജോലിയും തിടുക്കത്തിലോ ആശയക്കുഴപ്പത്തിലോ ചെയ്യരുത്. ആഴ്ചയുടെ രണ്ടാം പകുതിയില്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ആശങ്കയുണ്ടാക്കും. കോടതിയിലോ മറ്റേതെങ്കിലും ജോലിയിലോ പണം പാഴാകാന്‍ സാധ്യതയുണ്ട്. ബന്ധം മെച്ചപ്പെടുത്തുന്നതിന് വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. പ്രണയബന്ധം ശക്തമായി നിലനിര്‍ത്താന്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: കറുപ്പ്
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച തിടുക്കത്തില്‍ അശ്രദ്ധയോടെ ഒരു ജോലിയും ചെയ്യരുത്. അല്ലെങ്കില്‍ ലാഭത്തിന് പകരം നഷ്ടം നേരിടേണ്ടി വരും. ഈ ആഴ്ചയുടെ ആദ്യ പകുതി കരിയറിനും ബിസിനസിനും പ്രതികൂലമായി വന്നേക്കും. ജോലിക്കാര്‍ മുതിര്‍ന്ന് ഉദ്യോഗസ്ഥന്റെ കോപത്തിന് ഇരയാകും. ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഈ സമയത്ത് നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഈ കാര്യങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ കോടതി സന്ദര്‍ശിക്കേണ്ടി വന്നേക്കാം. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. ഈ സമയത്ത് പ്രിയപ്പെട്ടവരുമായോ അയല്‍ക്കാരുമായോ എന്തെങ്കിലും തര്‍ക്കം ഉണ്ടാകാം. അനാവശ്യ ചെലവുകള്‍ കാരണം നിങ്ങളുടെ ബജറ്റ് തകരാറിലായേക്കാം. വാഹനം വളരെ ശ്രദ്ധാപൂര്‍വ്വം ഓടിക്കുക. അല്ലാത്തപക്ഷം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. പ്രണയബന്ധം മെച്ചപ്പെടുത്താന്‍ പങ്കാളിയില്‍ അമിതമായ പ്രതീക്ഷവെക്കരുത്. ആശയവിനിമയത്തിലൂടെ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച കൂടുതല്‍ ശുഭകരവും ഫലപ്രദവുമായിരിക്കും. നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങളുടെ ഉത്സാഹവും ധൈര്യവും ഉയര്‍ന്ന നിലയില്‍ തുടരും. ജീവിതത്തിന്റെ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് തിളങ്ങാനാകും. ജോലിസ്ഥലത്ത് മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തി ആഗ്രഹിക്കുന്ന ഫലം നേടാനാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകളുമായുള്ള ഇടപ്പെടല്‍ വര്‍ദ്ധിക്കും. ഇവരുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരോഗതി കാണാനാകും. ആഴ്ചയുടെ അവസാന പകുതിയില്‍ ബിസിനസില്‍ വലിയ നിക്ഷേപം നടത്താന്‍ നിങ്ങള്‍ക്ക് പദ്ധതിയിടാം. വിദഗ്ധരില്‍ നിന്നും ഉപദേശം തേടുന്നത് ഗുണം ചെയ്യും. പ്രണയബന്ധം ശക്തമാകും. പ്രണയ പങ്കാളി നിങ്ങളുടെ വികാരങ്ങളെ വിലമതിക്കും. ദാമ്പത്യം സന്തോഷകരമായി തുടരും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: വെള്ള
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച അല്പം തിരക്കേറിയതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ അനാവശ്യ ചെലവുകളും ജോലിസ്ഥലത്തെ തടസങ്ങളും കാരണം നിങ്ങള്‍ക്ക് അല്പം സങ്കടം നേരിട്ടേക്കാം. ഈ സമയത്ത് നിങ്ങളുടെ സഹോദരനുമായോ കുടുംബത്തിലെ പ്രിയപ്പെട്ടവരുമായോ എന്തെങ്കിലും തര്‍ക്കം ഉണ്ടാകാം. നിങ്ങളുടെ എതിരാളികള്‍ കുടുംബത്തിലെ പരസ്പര ഐക്യത്തിന്റെ അഭാവം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. നിങ്ങള്‍ ഈ ആഴ്ച അനാവശ്യ തടസങ്ങളില്‍ നിന്നും മാറി ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ജോലിയില്‍ അശ്രദ്ധ കാണിക്കുന്നത് ഒഴിവാക്കുക. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ പൂര്‍വിക സ്വത്ത് ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. പ്രണയത്തിലും അനുകൂലമായ സാഹചര്യം കാണാനാകും. പ്രയാസകരമായ സമയങ്ങളില്‍ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആരോഗ്യം സാധാരണമായിരിക്കും. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ഗ്രേ
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. അനാവശ്യമായ കാലതാമസമോ അശ്രദ്ധയോ നിങ്ങളുടെ ജോലിയെ മോശമായി ബാധിക്കും. സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ഊര്‍ജ്ജവും സമയവും നന്നായി കൈകാര്യം ചെയ്തുകൊണ്ട് ഈ ആഴ്ച നിങ്ങളുടെ ജോലി മികച്ച രീതിയില്‍ ചെയ്യാനാകും. ആഴ്ചയുടെ മധ്യത്തില്‍ ജോലിസ്ഥലത്ത് ചില തടസങ്ങള്‍ നേരിട്ടേക്കാം. പക്ഷേ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രശ്നങ്ങള്‍ നേരിട്ടേക്കാം. പെട്ടെന്ന് ഒരു തീര്‍ത്ഥാടനത്തിനോ പിക്നിക്കിനോ പോകാന്‍ സാധിക്കും. ശുഭകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വളരെക്കാലത്തിനുശേഷം പ്രിയപ്പെട്ട ഒരാളുമായി കൂടിക്കാഴ്ച സാധ്യമാകും. പ്രണയ ബന്ധം മനോഹരമായി തുടരും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: മെറൂണ്‍
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ശുഭകരമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ല നിങ്ങള്‍ വളരെക്കാലമായി കാത്തിരുന്ന നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. നിങ്ങളുടെ മേല്‍ ജീവനക്കാര്‍ നിങ്ങളെ പ്രശംസിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. കരിയറിലും ബിസിനസിലും ലാഭം നേടാനാകും. ബിസിനസുമായി ബന്ധപ്പെട്ട യാത്രകള്‍ ഗുണം ചെയ്യും. ബിസിനസില്‍ വലിയ ലാഭം നേടും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങും. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം തോന്നും. ബന്ധങ്ങള്‍ക്കും ഇന്ന് അനുകൂല ദിവസമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും ഉണ്ടാകും. മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടാകും. പ്രണയബന്ധങ്ങള്‍ ശക്തിപ്പെടും. പങ്കാളിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: ചുവപ്പ്
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഒരു സമ്മിശ്ര അനുഭവമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ മറ്റ് ജോലികള്‍ക്കോ വേണ്ടി പെട്ടെന്ന് വലിയൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ ബജറ്റിനെ തടസ്സപ്പെടുത്തിയേക്കാം. ഈ സമയത്ത് ചില ഗാര്‍ഹിക ആശങ്കകള്‍ നിങ്ങളെ അലട്ടിയേക്കാം. ഒരു തരത്തിലുള്ള തര്‍ക്കത്തിലും ഏര്‍പ്പെടരുത്. നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആഴ്ചയുടെ മധ്യത്തില്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഈ സമയത്ത് കാലാനുസൃതമായതോ വിട്ടുമാറാത്തതോ ആയ ഒരു രോഗം ഉണ്ടായാല്‍ നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വേദന അനുഭവപ്പെടാം. കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ അവസാനത്തില്‍ ഭൂമി സ്വത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ കോടതി സന്ദര്‍ശിക്കേണ്ടി വന്നേക്കാം. വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച ശേഷം പ്രണയകാര്യങ്ങളില്‍ മുന്നോട്ട് പോകണം. ഈ ആഴ്ച വികാരങ്ങള്‍ക്ക് വഴങ്ങി ഒരു തീരുമാനവും എടുക്കരുത്. ഭാവിയില്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് നിങ്ങളുടെ പങ്കാളിക്കായി കുറച്ച് സമയം ചെലവഴിക്കുകയും അവന്റെ/അവളുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: നീല
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീന രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യമാണ്. ഈ ആഴ്ച ജീവിതത്തിലെ എല്ലാ മേഖലകളിലും നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കൈവരിക്കും. നിങ്ങളുടെ ഏറ്റവും ചെറിയ പരിശ്രമം പോലും ഏറ്റവും വലിയ ജോലി പൂര്‍ത്തീകരിക്കുന്നതായി കാണപ്പെടും. സുഹൃത്തുക്കള്‍ ശരീരം, മനസ്സ്, പണം എന്നിവ ഉപയോഗിച്ച് പിന്തുണ നല്‍കും. ഏത് വലിയ തീരുമാനവും എടുക്കുമ്പോള്‍ നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ കരിയറിലും ബിസിനസിലും പ്രതീക്ഷിക്കുന്ന പുരോഗതിയും ലാഭവും ലഭിക്കും. അതുവഴി നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ഈ സമയത്ത് പഴയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച സാധ്യമാണ്. കോടതിയുമായി ബന്ധപ്പെട്ട കേസില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വന്നേക്കാം. ഈ സമയത്ത് ബിസിനസുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഈ സമയത്ത് പണത്തിന്റെ വരവ് നിലനില്‍ക്കും. നിങ്ങളുടെ ചെലവ് കുറയും. ശത്രുക്കളെ നിങ്ങള്‍ ജയിക്കും. ഒരു പ്രണയബന്ധം പൊരുത്തമുള്ളതായിരിക്കും. സ്നേഹിക്കുന്ന പങ്കാളിയുമായി സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: മഞ്ഞ