ഓർമയുണ്ടോ ഈ മുഖം? 4K അറ്റ്മോസിൽ തിയേറ്ററുകൾ കിടുക്കാൻ സുരേഷ് ഗോപിയുടെ 'കമ്മീഷണർ' വീണ്ടും; ടീസർ കണ്ടോളൂ

Last Updated:

റിലീസിനു മുന്നോടിയായി എത്തിയിരിക്കുന്ന ഈ ടീസർ വളരെ വ്യത്യസ്തമായി 4K ആക്കുന്നതിൻ്റെ ബിഫോർ ആഫ്റ്റർ വെർഷനായാണ് ഇറങ്ങിയിരിക്കുന്നത്

കമ്മീഷണർ ടീസറിൽ നിന്നും
കമ്മീഷണർ ടീസറിൽ നിന്നും
സുരേഷ് ഗോപി (Suresh Gopi) എന്ന നടനെ സൂപ്പർസ്റ്റാർ പദവിയിലേക്കു നയിച്ച ആദ്യ ചിത്രമാണ് കമ്മീഷണർ (Commissioner). രൺജി പണിക്കറിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം സുനിതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം. മണിയാണ് നിർമ്മിച്ചത്. ആ ചിത്രത്തിലെ കർമധീരനും ആദർശശാലിയുമായ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ.
ആ ചിത്രത്തിനു വേണ്ടി ഒതുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ചിത്രത്തോട് പ്രേക്ഷകർക്ക് ഇന്നുമുള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ-ദൃശ്യ വിസ്മയങ്ങളുമായി 4K അറ്റ്മോസിൽ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം തെക്കുടൻ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4K അറ്റ്മോസിൽ അവതരിപ്പിക്കുക.
advertisement
റിലീസിനു മുന്നോടിയായി എത്തിയിരിക്കുന്ന ഈ ടീസർ വളരെ വ്യത്യസ്തമായി 4K ആക്കുന്നതിൻ്റെ ബിഫോർ ആഫ്റ്റർ വെർഷൻ ആയാണ് ഇറങ്ങിയിരിക്കുന്നത്.
4Kഅറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കമ്മീഷണർ.
സംഗീതം - രാജാമണി, ഛായാഗ്രഹണം - ദിനേശ് ബാബു, എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, 4K റീമാസ്റ്ററിങ് നിർമ്മാണം ഷൈൻ വി.എ. മെല്ലി വി.എ. , ലൈസൺ ടി.ജെ., ഡിസ്ട്രിബ്യൂഷൻ ഹെഡ് - ഹർഷൻ ടി.,
advertisement
പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ക്രീയേറ്റീവ് വിഷനറി ഹെഡ്- ബോണി അസനാർ, കളറിങ്- ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ്‌- ഹരി നാരായണൻ, മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Watch the teaser of Suresh Gopi, Renji Panicker, Shaji Kailas movie Commissioner, which is slated for a re-release soon. The film is known to have elevated the status of actor Suresh Gopi to that of a super star
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓർമയുണ്ടോ ഈ മുഖം? 4K അറ്റ്മോസിൽ തിയേറ്ററുകൾ കിടുക്കാൻ സുരേഷ് ഗോപിയുടെ 'കമ്മീഷണർ' വീണ്ടും; ടീസർ കണ്ടോളൂ
Next Article
advertisement
14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
  • 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

  • വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കടത്തിക്കൊണ്ടുപോയി

  • പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും വ്യക്തമായി

View All
advertisement