'ഓരോ വാർഡിലും ഒരു ആരോഗ്യകേന്ദ്രം': 76-ാമത്തെ കേന്ദ്രം കേശവദാസപുരത്ത് പ്രവർത്തനമാരംഭിച്ചു
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഓരോ വാർഡിലും ഒരു ആരോഗ്യ കേന്ദ്രം എന്ന ദീർഘകാല കാഴ്ചപ്പാടിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് നഗരസഭ.
ഓരോ വാർഡിലും ഒരു ആരോഗ്യ കേന്ദ്രം എന്ന തിരുവനന്തപുരം നഗരസഭയുടെ ജനകീയ പദ്ധതിയുടെ ഭാഗമായി 76-ാമത് ആരോഗ്യ കേന്ദ്രം കേശവദാസപുരം വാർഡിൽ പ്രവർത്തനമാരംഭിച്ചു. 'ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ' കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നഗരവാസികൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് നഗരസഭ രൂപം നൽകിയിരിക്കുന്നത്.
നിലവിൽ, 29 അലോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 14 ആയുർവേദ കേന്ദ്രങ്ങൾ, 14 ഹോമിയോ കേന്ദ്രങ്ങൾ, 19 ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ എന്നിങ്ങനെ ആകെ 76 ആരോഗ്യ സ്ഥാപനങ്ങളാണ് തിരുവനന്തപുരം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഓരോ വാർഡിലും ഒരു ആരോഗ്യ കേന്ദ്രം എന്ന ദീർഘകാല കാഴ്ചപ്പാടിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് നഗരസഭ.
ജനങ്ങൾക്ക് വീടിനടുത്ത് തന്നെ മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഈ പുതിയ കേന്ദ്രം കേശവദാസപുരം വാർഡിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വലിയ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 29, 2025 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
'ഓരോ വാർഡിലും ഒരു ആരോഗ്യകേന്ദ്രം': 76-ാമത്തെ കേന്ദ്രം കേശവദാസപുരത്ത് പ്രവർത്തനമാരംഭിച്ചു