ട്രെൻഡിനൊപ്പം നീങ്ങി നെടുമങ്ങാടും, സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ഫോട്ടോ പോയിൻ്റ്

Last Updated:

നെടുമങ്ങാട് ജംഗ്ഷനിലെ ആലിൻ ചുവട്ടിലാണ് ഫോട്ടോ പോയിൻ്റ് ഒരുങ്ങിയത്.

ഫോട്ടോ പോയിന്റിൽ മന്ത്രിക്കൊപ്പം സെൽഫി എടുക്കുന്നവർ
ഫോട്ടോ പോയിന്റിൽ മന്ത്രിക്കൊപ്പം സെൽഫി എടുക്കുന്നവർ
പ്രാദേശിക ടൂറിസം വികസനത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫോട്ടോ പോയിൻ്റുകൾ. ഇടയ്‌ക്കൊക്കെ സോഷ്യൽ മീഡിയയിൽ ഇത്തരം സെൽഫി പോയിൻ്റുകൾ ട്രെൻഡിങ് ആയിരുന്നു. 'ഐ ലവ് തിരുവനന്തപുരം', 'ഐ ലവ് കോഴിക്കോട്', എന്നിങ്ങനെ ഓരോ സ്ഥലപ്പേരിനൊപ്പം ചേർത്തെഴുതുന്ന ഇത്തരം ഫോട്ടോ പോയിൻ്റുകൾ യുവതലമുറയ്ക്ക് ഏറെ ഇഷ്ടമാണ്. ഈ ട്രെൻഡിനൊപ്പം നീങ്ങുകയാണ് നെടുമങ്ങാട്.
നെടുമങ്ങാട് ജംഗ്ഷനിൽ കിടിലം ഒരു ഫോട്ടോ പോയിൻ്റ് ഒരുങ്ങിയിരിക്കുകയാണ്. നെടുമങ്ങാട് ജംഗ്ഷനിലെ ആലിൻ ചുവട്ടിലാണ് ഫോട്ടോ പോയിൻ്റ് ഒരുങ്ങിയത്. ചെറിയൊരു ഭാഗം ഇതിനായി മനോഹരമായ പുൽത്തകിടിയൊക്കെ സജ്ജീകരിച്ച് റെഡിയാക്കിയിരുന്നു. ചുറ്റിലും മിന്നിത്തിളങ്ങുന്ന അലങ്കാരവിളക്കുകൾ കൂടിയാകുമ്പോൾ ഫോട്ടോ പോയിൻ്റ് അടിപൊളിയാണ്.
ഓരോ സ്ഥലത്തേക്കും യാത്ര ചെയ്യുന്ന സഞ്ചാരികൾ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ അവർ അപ്പപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നവർക്ക് ഇത്തരം ഫോട്ടോ പോയിൻ്റുകൾ വളരെ ഇഷ്ടമാണ്. തങ്ങൾ ഒരു സ്ഥലത്ത് എത്തിയാൽ ആ ഡെസ്റ്റിനേഷൻ സൂചിപ്പിക്കാൻ ഒക്കെ ഇത്തരം സെൽഫി പോയിൻ്റുകൾ പലരും ഉപയോഗിക്കാറുണ്ട്. എന്തായാലും നെടുമങ്ങാട്ടെ യുവതലമുറ ഈ ഫോട്ടോ പോയിൻ്റ് ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോ പോയിൻ്റിൻ്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽകുമാർ നിർവഹിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ട്രെൻഡിനൊപ്പം നീങ്ങി നെടുമങ്ങാടും, സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ഫോട്ടോ പോയിൻ്റ്
Next Article
advertisement
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
  • ജലീലിന്റെ അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമോ എന്ന വെപ്രാളം ഉണ്ടെന്ന് ഫിറോസ് പറഞ്ഞു.

  • മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ഉടൻ പുറത്തുവരും.

  • ജലീലിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

View All
advertisement