'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ഫിറോസ്
മന്ത്രിയായിരിക്കെ നടത്തിയ അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് കെടി ജലീലീൽ തനിക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ടു വന്നതിന് പിന്നിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുബായിയിൽ റജിസ്റ്റർ ചെയ്ത ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എൽസിസി എന്ന കമ്പനിയിലൂടെ ഫിറോസ് നടത്തുന്നത് റിവേഴ്സ് ഹവാലയാണോ എന്ന് ചോദിച്ചുകൊണ്ട് കെടി ജലീൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് മറുപടി പറയുകയായിരുന്നു ഫിറോസ്.
ബിസിനസ് ചെയ്യുന്ന ആളാണെന്നതിൽ അഭിമാനം ഉണ്ട്.അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ് അല്ല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ കടുകുമണി തൂക്കം തെറ്റു ചെയ്താൽ പോലും നടപടി സ്വീകരിക്കാനാകുന്ന സർക്കാരാണ് അധികാരത്തിലുളളതെന്നും എന്നിട്ടും നടപടി സ്വീകരിക്കാത്തത് കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജലീലിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.
വിദേശത്തുള്ള കമ്പനിയിൽ എത്രപേർ വേണമെന്നും എത്ര രൂപ ശമ്പളം തരുന്നു എന്നതുമൊക്കെ കമ്പനിയുടെ സ്വകാര്യകാര്യമാണ്.തനിക്ക് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിനു വ്യക്തത ഉണ്ടോ എന്നും ചോദ്യങ്ങൾ ഉന്നയിച്ച് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് ചെപ്പടി വിദ്യയാണെന്നും ഫിറോസ് പറഞ്ഞു. ആരോപണങ്ങളിൽ പറയുന്നയാൾക്ക് തന്നെ വിശ്വാസമില്ലാതെ വരുമ്പോഴാണ് മതഗ്രന്ഥങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് നടത്താനും സ്ഥലവും വീടും വയ്ക്കാനും യൂത്ത് ലീഗിന്റെ ഫണ്ട് ചോര്‍ത്തി എന്ന ആരോപണം തെറ്റാണ്. മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണായക തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
September 11, 2025 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്