ആശമാർ ഇനി 'കളറാകും', പുത്തൻ യൂണിഫോമിൽ പുതു ലുക്കിൽ അവരെത്തും
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ്, പ്രാദേശിക തലത്തിൽ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ ചുവടുവെപ്പായി.
പ്രാഥമികാരോഗ്യ മേഖലയിലെ അവിഭാജ്യ ഘടകമായ ആശാവർക്കർമാരുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പിന്തുണയേകി കിളിമാനൂരിൽ യൂണിഫോം വിതരണം സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്തും അടയമൺ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തട്ടത്തുമല ശാഖയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ്, പ്രാദേശിക തലത്തിൽ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ ചുവടുവെപ്പായി. ഒ.എസ്. അംബിക എം.എൽ.എ. പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആശാവർക്കർമാർ സമൂഹത്തിൽ നൽകുന്ന നിർണായകമായ സേവനങ്ങളെ എം.എൽ.എ. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രശംസിച്ചു.
ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും അവരുടെ പങ്ക് വലുതാണെന്നും, യൂണിഫോം വിതരണം അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരം നൽകുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ. സലിൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ശ്യാംനാഥ് സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി.എൽ. അജീഷ്, എസ്. സിബി, ദീപ എസ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ. സരളമ്മ, പഞ്ചായത്ത് അംഗങ്ങളായ എസ്. അനിൽകുമാർ, കെ. സുമ, രതീ പ്രസാദ്, എൻ.എസ്. അജ്മൽ, ബി. ഗിരിജ കുമാരി, ആർച്ച രാജേന്ദ്രൻ, എസ്.ബി.ഐ. തട്ടത്തുമല ശാഖാ മാനേജർ ജ്യോതി വിശ്വൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആശാവർക്കർമാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ആരോഗ്യപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും പ്രാദേശിക ഭരണകൂടവും ആരോഗ്യ വകുപ്പും ബാങ്കുകളും കൈകോർത്ത് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം പ്രസംഗകർ ഊന്നിപ്പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 05, 2025 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആശമാർ ഇനി 'കളറാകും', പുത്തൻ യൂണിഫോമിൽ പുതു ലുക്കിൽ അവരെത്തും