മികവിൻ്റെ കേന്ദ്രമായി മേലാറ്റുമൂഴി ഗവ. എൽ.പി. സ്കൂൾ; വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ആർട്ട് വർക്കുകൾ നടത്തി മനോഹരമാക്കിയ ക്ലാസ് റൂമുകൾ, മനോഹരമായ മുറ്റം, കുട്ടികളുടെ പാർക്ക് തുടങ്ങി മികച്ച സൗകര്യങ്ങളാണ് ഇവിടെ പൂർത്തിയാക്കിയിരിക്കുന്നത്.
കേന്ദ്രാവിഷ്കൃത സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർവശിക്ഷാ കേരളം (എസ്.എസ്.കെ.) അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് മേലാറ്റുമൂഴി ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച 'വർണ്ണക്കൂടാരം' മാതൃക പ്രീപ്രൈമറി വിഭാഗം ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രീപ്രൈമറി വിദ്യാഭ്യാസം അനുഭവമാക്കി മാറ്റുന്നതിനുള്ള മാതൃകാപരമായ ശ്രമമാണിതെന്ന് ഉദ്ഘാടനം നിർവഹിച്ച ശേഷം എംഎൽഎ പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കഴിവുകളെ ഉയർത്തിക്കൊണ്ടുവരാൻ ഈ പദ്ധതി സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രീപ്രൈമറി വിഭാഗത്തിൽ ആകർഷകമായ പഠനമുറികൾ ഒരുക്കി ആർട്ട് വർക്കുകൾ നടത്തി മനോഹരമാക്കിയ ക്ലാസ് റൂമുകൾ, മനോഹരമായ മുറ്റം, കുട്ടികളുടെ പാർക്ക് തുടങ്ങി മികച്ച സൗകര്യങ്ങളാണ് 'വർണ്ണക്കൂടാരം' എന്ന പേരിൽ ഇവിടെ പൂർത്തിയാക്കിയിരിക്കുന്നത്.
വാമനപുരം പഞ്ചായത്ത് പ്രസിഡൻ്റ് ജി.ഒ. ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പൊതുപ്രവർത്തകർ, പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ സ്കൂളിൻ്റെ ഈ പുതിയ മുന്നേറ്റം നാടിന് അഭിമാനമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 25, 2025 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മികവിൻ്റെ കേന്ദ്രമായി മേലാറ്റുമൂഴി ഗവ. എൽ.പി. സ്കൂൾ; വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു


