നെയ്യാറ്റിൻകരയിലെ തെക്കൻ കുരിശുമലയുടെ വിശേഷങ്ങളറിയാം
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
വലിയ നോയമ്പ് കാലം പുണ്യപ്രവർത്തികളുടെയും പ്രാശ്ചിത്തങ്ങളുടെയും സമയമാണ്. ക്രിസ്തുവിന‍്‍റെ പീഢാനുഭവ യാത്രയുടെ സ്മരണയില്‍ വിശ്വാസികൾ നടത്തുന്ന കുരിശിന്‍റെ വഴി യാത്രകൾക്ക് ഈ സമയത്ത് വലിയ പ്രാധാന്യമുണ്ട്.
വലിയ നോയമ്പ് കാലം പുണ്യപ്രവർത്തികളുടെയും പ്രാശ്ചിത്തങ്ങളുടെയും സമയമാണ്. ക്രിസ്തുവിൻ്റെ പീഢാനുഭവ യാത്രയുടെ സ്മരണയില്‍ വിശ്വാസികൾ നടത്തുന്ന കുരിശിന്‍റെ വഴി യാത്രകൾക്ക് ഈ സമയത്ത് വലിയ പ്രാധാന്യമുണ്ട്. നോയമ്പിലെ വെള്ളിയാഴ്ചകളിൽ തീർത്ഥയാത്രയായി മലമുകളിലേക്കും മറ്റും കുരിശിൻ്റെ വഴി നടത്തുന്ന പ്രസിദ്ധമായ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കുരിശുമല പരിചയപ്പെടാം.
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര രൂപതയിലെ നോയമ്പുകാല തീര്‍ത്ഥാടന കേന്ദ്രമാണ് നെയ്യാറ്റിൻകര കുരിശുമല. കൊണ്ടകെട്ടി മല എന്നും തെക്കൻ കുരിശുമല എന്നും ഇത് അറിയപ്പെടുന്നു. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ സഹ്യപർവ്വത ശിഖരങ്ങളിൽ സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമാണ് തെക്കൻ കുരിശുമല.

advertisement
കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന അതിമനോഹരമായ ഒരു ഭൂപ്രദേശമാണിത്. നാനാജാതിമതസ്ഥരായ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓരോ വർഷവും കുരിശുമലയിൽ എത്തുന്നത്. ഓശാന ഞായറിൻ്റെ തലേ ഞായർ സമാപിക്കുന്ന വിധത്തിലാണ് എല്ലാ വർഷവും വാർഷിക തീർത്ഥാടനദിനങ്ങൾ സംഘടിപ്പിക്കുന്നത്.
1957ൽ ബെൽജിയം മിഷണറി ആയ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ആണ് മലയുടെ മുകളിൽ കുരിശ് സ്ഥാപിച്ചതോടെയാണ് ഇവിടേക്കുള്ള നോമ്പ്കാല തീർത്ഥാടനത്തിന് തുടക്കമായത്. ഈ വർഷം ഇവിടെ 66-ാമത് കുരിശുമല തീര്‍ത്ഥാടനം ആണ് ഇപ്പോൾ നടക്കുന്നത്.പെസഹാ ബുധനാഴ്ചയും ദുഖവെള്ളിയാഴ്ചയുമാണ് ഇവിടെ ഏറ്റവും പ്രധാന തീർത്ഥാടനം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 01, 2024 8:38 PM IST