ഓണം വന്നല്ലോ...; പിരപ്പൻകോട് കർഷകചന്തയിൽ ഓണക്കച്ചവടം പൊടിപൊടിക്കുന്നു 

Last Updated:

ഇത്തവണ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ് പിരപ്പൻകോട് ഉള്ള ഓണച്ചന്തയിൽ. മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിഭവൻ കർഷകരുടെ നേതൃത്വത്തിലാണ് ഓണച്ചന്ത ഒരുക്കിയത്.

+
title=

ഓണക്കാലമായതോടെ പൊതു വിപണിയിൽ വൻ വിലക്കയറ്റം ആണെങ്കിലും ഇവിടുത്തെ ഓണച്ചന്തയിൽ താരതമ്യേന പച്ചക്കറിക്ക് വിലക്കുറവുണ്ട്. മാത്രമല്ല ജൈവ പച്ചക്കറികൾ ആണെന്നുള്ളതും ജനപ്രീതിക്ക് കാരണമാകുന്നുണ്ട്. എന്നാൽ എല്ലാത്തരം പച്ചക്കറികളും ജൈവരീതിയിൽ ഉത്പാദിപ്പിക്കാൻ കഴിയാത്തതും ലഭിക്കാത്തതും ചെറിയൊരു പ്രതിസന്ധിയും തീർക്കുന്നുണ്ട്.
പിരപ്പൻകോട്  കർഷകചന്ത 
ഇത്തവണ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ് പിരപ്പൻകോട് ഉള്ള ഓണച്ചന്തയിൽ. മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിഭവൻ കർഷകരുടെ നേതൃത്വത്തിലാണ് ഓണച്ചന്ത ഒരുക്കിയത്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് വിപണത്തിന് എത്തിക്കുന്നതിൽ അധികവും. റോഡരികിൽ തന്നെയാണ് വിപണനം നടത്തുന്നത് എന്നതിനാൽ വഴിയാത്രക്കാരായ ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ ഇവിടെനിന്ന് പച്ചക്കറി വാങ്ങി പോകുന്നുണ്ട്. വിശ്വരഹിതമായ പച്ചക്കറികൾ കൊണ്ടുള്ള ഓണസദ്യ ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രാദേശിക വിപണന കേന്ദ്രങ്ങളെ ആശ്രയിക്കാം.
advertisement
പിരപ്പൻകോട്  കർഷകചന്ത 
മാണിക്കൽ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും പിന്തുണയോടെയുള്ള പിരപ്പൻകോട് ഓണച്ചന്ത, മിതമായ വിലയിൽ പുത്തൻ, ജൈവ പച്ചക്കറികൾ തേടുന്ന നാട്ടുകാരുടെ കേന്ദ്രമായി മാറി. ചില ജൈവ ഇനങ്ങൾക്ക് ക്ഷാമമുണ്ടെങ്കിലും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ താങ്ങാനാവുന്ന വിലയും ഗുണനിലവാരവുമാണ് വിപണിയുടെ ജനപ്രീതിയെ നയിക്കുന്നത്, വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും ഉപഭോക്താക്കളെ ആകർഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഓണം വന്നല്ലോ...; പിരപ്പൻകോട് കർഷകചന്തയിൽ ഓണക്കച്ചവടം പൊടിപൊടിക്കുന്നു 
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement