വർക്കല ശിവഗിരിയിലേക്ക് ആളുകളെ ആകർഷിച്ച് കൊണ്ട് പെറ്റ് ഷോ തുടരുന്നു

Last Updated:

ഇഗ്വാനെയും കുഞ്ഞൻ പെരുമ്പാമ്പിനെയും ഒക്കെ തോളിലേറ്റിയും കൈയ്യിൽ വച്ചും സെൽഫി എടുക്കാനുള്ള അവസരവും ഇവിടെയുണ്ട്.

+
പെറ്റ്ഷോയിൽ

പെറ്റ്ഷോയിൽ നിന്ന് 

92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല ശിവഗിരിയിൽ നടക്കുന്ന പെറ്റ് ഷോ കാണാൻ തിരക്കേറുന്നു. വിവിധതരം വളർത്തുമൃഗങ്ങളെയും അലങ്കാര പക്ഷികളെയും അടുത്തു കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഇഗ്വാനെയും കുഞ്ഞൻ പെരുമ്പാമ്പിനെയും ഒക്കെ തോളിലേറ്റിയും കൈയ്യിൽ വച്ചും സെൽഫി എടുക്കാനുള്ള അവസരവും ഇവിടെയുണ്ട്. സെൽഫി പോയിൻ്റിൽ നൂറു കണക്കിന് ആളുകളാണ് അരുമ മൃഗങ്ങൾക്കും മറ്റു ജീവികൾക്കും ഒപ്പം സെൽഫിക്കായി പോസ് ചെയ്യുന്നത്. ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായാണ് പെറ്റ് ഷോ നടക്കുന്നത്. വിവിധതരം തത്തകളും വളർത്തു പൂച്ചകളും ആണ് ഷോയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. അലങ്കാര വിഭാഗത്തിൽപ്പെടുന്ന ധാരാളം കോഴികളും ഇവിടെയുണ്ട്. മുയലുകൾ, ഗിനി പന്നികൾ, കുഞ്ഞൻ വെള്ള എലികൾ, വിവിധയിനം പ്രാവുകൾ എന്നിവയെല്ലാം ഇവിടെ ഉണ്ട്.
advertisement
വിദേശത്ത് നിന്ന് എത്തിയ പൂച്ചകളാണ് ഷോയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയത്. വിവിധതരം തത്തകളും ആരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. പ്രത്യേകം തയ്യാറാക്കിയ സെൽഫി പോയിൻ്റിൽ ഇഗ്വാനയ്ക്കും ചെറിയ പെരുമ്പാമ്പിന് ഒപ്പം ചിത്രം എടുക്കാനുള്ള അവസരം ഉണ്ട്. പേടിയില്ലാത്തവർക്ക് ധൈര്യമായി ഈ സെൽഫി പോയിൻ്റിൽ എത്തി അവസരം ഉപയോഗപ്രദമാക്കാവുന്നതാണ്. പ്രവേശനം സൗജന്യമല്ല. ഫീസ് നൽകിയാണ് പ്രവേശനം. സെൽഫി പോയിൻ്റിലും പ്രത്യേകം പണം അടക്കേണ്ടതുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വർക്കല ശിവഗിരിയിലേക്ക് ആളുകളെ ആകർഷിച്ച് കൊണ്ട് പെറ്റ് ഷോ തുടരുന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement