ശാരീരിക പരിമിതികൾ തളർത്തിയില്ല; തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സ്റ്റാറായി പോളിയോ ബാധിതനായ ബിഎൽഒ

Last Updated:

കോവളം മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തായ കൃഷിഭവനിലെ 777 വോട്ടർമാരുടെ പട്ടികയാണ് ഇദ്ദേഹം കഴിഞ്ഞ മാസം 25-ന് വൈകിട്ടോടെ പൂരിപ്പിച്ചുനൽകി അധികൃതർക്ക് കൈമാറിയത്.

News18
News18
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകൾ കൃത്യസമയത്ത് പൂർത്തിയാക്കിയതിലൂടെ മാതൃകയായ കോവളം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) എസ്. രാജീവിൻ്റെ നിശ്ചയദാർഢ്യത്തെ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി അഭിനന്ദിച്ചു. ജന്മനാ പോളിയോ ബാധിച്ചതിനാൽ നടക്കാൻ ബുദ്ധിമുട്ടുള്ള രാജീവ്, തൻ്റെ ശാരീരിക അവശതകളെ അവഗണിച്ചുകൊണ്ടാണ് സമയബന്ധിതമായി എസ്ഐആർ പട്ടിക പൂർത്തിയാക്കിയത്.
കോവളം മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തായ കൃഷിഭവനിലെ 777 വോട്ടർമാരുടെ പട്ടികയാണ് ഇദ്ദേഹം കഴിഞ്ഞ മാസം 25-ന് വൈകിട്ടോടെ പൂരിപ്പിച്ചുനൽകി അധികൃതർക്ക് കൈമാറിയത്. കഴിഞ്ഞ ആറ് വർഷമായി ഇതേ ബൂത്തിലെ ബിഎൽഒ ആയി സേവനമനുഷ്ഠിക്കുന്ന രാജീവിൻ്റെ അർപ്പണബോധം മനസ്സിലാക്കിയ സബ് കളക്ടർ ഒ.വി. ആൽഫ്രഡ് രണ്ടാഴ്ച മുൻപ് അദ്ദേഹത്തിൻ്റെ വീട്ടിലെത്തി നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയിരുന്നു.
തുടർന്ന്, മറ്റ് ബിഎൽഒമാർക്ക് പരിശീലനം നൽകാനുള്ള സുപ്രധാന ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നും പൊതുജനസേവനത്തിൽ രാജീവ് കാണിച്ച ഈ ആത്മാർത്ഥത എല്ലാവർക്കും പ്രചോദനമാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ധാരാളം പേരുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശാരീരിക പരിമിതികൾ തളർത്തിയില്ല; തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സ്റ്റാറായി പോളിയോ ബാധിതനായ ബിഎൽഒ
Next Article
advertisement
എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റില്‍
എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റില്‍
  • എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റിൽ, കൊലപാതകത്തിന് കാരണം ഭൂമി.

  • 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ മകൻ ക്രൂരമായി മർദിച്ചു.

  • അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്.

View All
advertisement