ദ്രാവിഡ വാസ്തുവിദ്യയാൽ ശ്രദ്ധേയമായ പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രം

Last Updated:

മണ്ഡല ചിറപ്പ് മഹോത്സവം, നവരാത്രി പൂജ, വിജയദശമി, വിദ്യാരംഭം, തൃക്കാർത്തിക തുടങ്ങിയ എല്ലാ വിശേഷ ദിവസങ്ങളും ക്ഷേത്രത്തിൽ ഏറെ പ്രാധാന്യത്തോടെ ആചരിക്കുന്നു.

News18
News18
പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രം തിരുവനന്തപുരം പേട്ടയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്. ഏകദേശം 700 വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം ഭക്തർക്ക് ഇഷ്ടവരങ്ങൾ നൽകുന്ന ദുർഗ്ഗാദേവിയും, ശ്രീ ഭദ്രകാളിയും മറ്റ് ഉപദേവന്മാരും വിളങ്ങുന്ന ഒരു പുണ്യസങ്കേതമാണ്.
ക്ഷേത്രത്തിലെ പ്രധാന ദേവതയായ ആദിപരാശക്തിയെ ശ്രീ ഭഗവതി, ശ്രീ ഭദ്രകാളി എന്നീ രണ്ട് രൂപങ്ങളിലാണ് ആരാധിക്കുന്നത്. ഈ രണ്ടു ദേവതകൾക്കും പ്രത്യേകം ക്ഷേത്രങ്ങളുണ്ട്. ഗണപതി, അയ്യപ്പൻ, ഹനുമാൻ, മുരുകൻ, നവഗ്രഹങ്ങൾ, നാഗങ്ങൾ എന്നിവരാണ് മറ്റ് ഉപദേവതാ പ്രതിഷ്ഠകൾ. ക്ഷേത്രത്തിൻ്റെ ദ്രവീഡിയൻ മാതൃകയിലുള്ള വാസ്തുവിദ്യ ആകർഷകമാണ്. തിളക്കമുള്ള നിറങ്ങളും ചുമരിലെ ശിൽപങ്ങളും ക്ഷേത്രത്തിന് ഉത്കൃഷ്ടമായ ഭംഗി നൽകുന്നു. കൂടാതെ, ക്ഷേത്രത്തിൻ്റെ കിഴക്കേ കവാടത്തിൽ ഒരു വലിയ ആൽമരം നിലകൊള്ളുന്നു.
കുംഭമാസത്തിൽ 10 ദിവസങ്ങളിലായി ആഘോഷിക്കുന്ന വാർഷിക ഉത്സവമാണ് അശ്വതി ആറാട്ട് മഹോത്സവം. തൃക്കൊടിയേറ്റോടെ ഉത്സവം ആരംഭിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് ഭദ്രകാളിപ്പാട്ട് നടത്താറുണ്ട്. ഈ പാട്ട്, ചിലപ്പതികാരം കഥയുമായി സാദൃശ്യമുള്ളതാണ്; മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചതിന് പ്രതികാരമായി ഭഗവതി കാളിയുടെ രൂപം പൂണ്ട് രാജാവിനെയും രാജ്യ തലസ്ഥാനമായ മധുരയേയും ചുട്ടെരിക്കുന്ന കഥയാണ് ഇതിലൂടെ വർണ്ണിക്കുന്നത്.
advertisement
പാലകൻ കൊല്ലപ്പെടുന്ന ഭാഗം വർണ്ണിക്കുന്ന ഭദ്രകാളി പാട്ടു പാടുന്ന ദിവസം 'കൊന്നുതോറ്റ് ദിവസം' എന്നറിയപ്പെടുന്നു. കുത്തിയോട്ടം, നൃത്ത നൃത്യങ്ങൾ, സംഗീതസദസ്സ്, എഴുന്നള്ളത്ത്, പൊങ്കാല, താലപ്പൊലിവിളക്ക്, പുറത്തേക്കെഴുന്നള്ളിപ്പ്, കെട്ടുകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, ആകാശദീപക്കാഴ്ച തുടങ്ങിയ ആഘോഷങ്ങളെല്ലാം കഴിഞ്ഞാണ് ഉത്സവം സമാപിക്കുന്നത്. പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ് തൃക്കൊടിയിറക്കത്തോടെ ഉത്സവം പൂർണ്ണമാകുന്നു.
മണ്ഡല ചിറപ്പ് മഹോത്സവം, നവരാത്രി പൂജ, വിജയദശമി, വിദ്യാരംഭം, തൃക്കാർത്തിക തുടങ്ങിയ എല്ലാ വിശേഷ ദിവസങ്ങളും ക്ഷേത്രത്തിൽ ഏറെ പ്രാധാന്യത്തോടെ ആചരിക്കുന്നു. കർക്കിടക പുണ്യമാസത്തിൽ ക്ഷേത്രത്തിൽ രാമായണ പാരായണവും നടന്നുവരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ദ്രാവിഡ വാസ്തുവിദ്യയാൽ ശ്രദ്ധേയമായ പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രം
Next Article
advertisement
'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു': AMMA
'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു': AMMA
  • നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു.

  • ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം വിവാദമായതോടെ ദിലീപ് സംഘടന വിട്ടു.

  • ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് അമ്മ പ്രതികരിച്ചു.

View All
advertisement