ശാർക്കര ധർമ്മശാസ്താ ക്ഷേത്രം: ഭക്തിയും പാരമ്പര്യവും നിറഞ്ഞ, ശനി ദോഷ നിവാരണ സന്നിധി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
വിശ്വാസത്തിൻ്റെയും, പൂജാവിധികളുടെയും, ഭക്തി നിർഭരമായ സംയോജനത്താൽ അനുഗ്രഹീതമായൊരു തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം.
തിരുവനന്തപുരം ചിറയിൻകീഴ് ശാർക്കര പ്രശസ്തമാകുന്നത് ശാർക്കര ദേവീക്ഷേത്രത്തിൻ്റെ സാന്നിധ്യം കൊണ്ടാണ്. ഇതേ ക്ഷേത്രത്തിന് തൊട്ടടുത്തായി കാലങ്ങളായി ആരാധിച്ചുവരുന്ന ഒരു ശ്രീധർമ്മശാസ്താ ക്ഷേത്രം ഉണ്ട്. ശാർക്കരയിലെ ഈ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് ഇവിടെ ആരാധിച്ചുവരുന്ന വിഗ്രഹത്തിൻ്റെ പ്രത്യേകതയാണ്. ശനി ദോഷനിവാരണ പൂജകൾക്കായി നിരവധി ആളുകൾ എത്തുന്ന ക്ഷേത്രം ചുമർചിത്രങ്ങളുടെ മനോഹാരിതയാൽ ആരെയും ആകർഷിക്കുന്നതാണ്.
ധർമ്മശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ ദേവതകളുടെയും ദൈവിക സാന്നിധ്യം ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ ഇടത് കാൽ മുട്ടിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്. വിശ്വാസത്തിൻ്റെയും, പൂജാവിധികളുടെയും, ഭക്തി നിർഭരമായ സംയോജനത്താൽ അനുഗ്രഹീതമായൊരു തീർത്ഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം.
ക്ഷേത്രത്തിൽ ശ്രീ ധർമ്മശാസ്‌താവിൻ്റെ ജന്മദിനമായ ഉത്രം നാളിലാണ് ആണ്ടുതോറുമുള്ള പൈങ്കുനി ഉത്രമഹോത്സവം 3 ദിവസങ്ങളിലായി ആഘോഷിക്കുന്നത്. ശനിദോഷ നിവാരണത്തിനായും പാപപരിഹാര്‍ത്ഥമായും ഉത്സവത്തോടനുബന്ധിച്ച് എള്ള് പായസ പൊങ്കാല നടത്തിവരുന്നു. അരിയും ശര്‍ക്കരയും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കുന്ന ചെറുപായസം ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
advertisement
ശാസ്‌താപ്രീതിക്കായി, ശനിദോഷ നിവാരണത്തിനായി എള്ള്‌തിരി കത്തിക്കുന്നത് ഇവിടുത്തെ വളരെ വിശേഷപ്പെട്ട വഴിപാടാണ്. ശനിദേവൻ്റെ ധാന്യമാണ് എള്ള്. ശില്പിയും ചുവർചിത്ര കലാകാരനായ കല്ലമ്പലം മധു ലാൽ ശാർക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വരച്ച മനോഹരമായ ചുവർചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 10, 2025 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശാർക്കര ധർമ്മശാസ്താ ക്ഷേത്രം: ഭക്തിയും പാരമ്പര്യവും നിറഞ്ഞ, ശനി ദോഷ നിവാരണ സന്നിധി