കൂട്ടുകാർക്കായി വിദ്യാർത്ഥികൾ ഒരുക്കിയത് രണ്ട് സ്നേഹവീടുകൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സ്കൂളിലെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കായി വീടുകൾ നിർമ്മിച്ചു നൽകി.
ശ്രീനാരായണഗുരുദേവൻ ഏകദേശം 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചതാണ് ശിവഗിരിയിലെ ഇന്നത്തെ ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം. ശതാബ്ദി ആഘോഷങ്ങളുടെ നിറവിൽ ഉള്ള ഈ വിദ്യാലയം വളരെ മാതൃകാപരമായ ഒരു പ്രവർത്തനം മുന്നോട്ട് വച്ചിരിക്കുകയാണ്. സ്കൂളിലെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഇതേ സ്കൂളിലെ തന്നെ രണ്ട് വിദ്യാർത്ഥികൾക്കായി വീടുകൾ നിർമ്മിച്ചു നൽകിയിരിക്കുകയാണ്.
പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വീടുകളുടെ താക്കോൽ കൈമാറി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ സ്നേഹസന്ദേശം നൽകി. വി ജോയി എം എൽ എ പുസ്തകത്തണൽ, പ്രഭ പദ്ധതി സമർപ്പണം എന്നിവ നിർവഹിച്ചു. നഗരസഭചെയർമാൻ കെ എം ലാജി മുഖ്യ പ്രഭാഷണം നടത്തി.
advertisement
സഹജീവികളോടുള്ള സ്നേഹവും കരുണയും കലർന്ന കുട്ടികളുടെ പ്രവർത്തനത്തെ അധ്യാപകരും അഭിനന്ദിച്ചു. വിവിധ സ്കൂളുകളിൽ ഇത്തരത്തിൽ നാഷണൽ സർവീസ് സ്കീമിൻ്റെയൊക്കെ ഭാഗമായി വിവിധതരം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു. മിക്കയിടത്തും ഇതിനെല്ലാം നേതൃത്വം നൽകുന്നതും കുട്ടികൾ തന്നെയാണ് എന്നതാണ് മറ്റൊരു സവിശേഷത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 26, 2025 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കൂട്ടുകാർക്കായി വിദ്യാർത്ഥികൾ ഒരുക്കിയത് രണ്ട് സ്നേഹവീടുകൾ


