advertisement

ഭിന്നശേഷി കുട്ടികൾക്കായി തണൽ; പാറശ്ശാലയിൽ ഓട്ടിസം പാർക്ക് യാഥാർത്ഥ്യമാകുന്നു

Last Updated:

ഒരു കോടി രൂപ ചെലവിൽ ബി.ആർ.സി. കോമ്പൗണ്ടിൽ നിർമ്മിക്കുന്ന പാർക്കിൽ സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാകും.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാറശ്ശാലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന 'തണൽ' ഓട്ടിസം പാർക്ക് ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നു. ഓട്ടിസം ബാധിതർക്ക് ഒരു പ്രത്യേക പാർക്ക് വേണം എന്നുള്ള ഏറെനാളത്തെ ആവശ്യമാണ് സഫലീകരിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ ഇതിനായി അനുവദിച്ചു.
പാറശ്ശാല ബി.ആർ.സി. കോമ്പൗണ്ടിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ സെൻ്റർ യാഥാർത്ഥ്യമാകുന്നത്. വെറുമൊരു പാർക്ക് എന്നതിലുപരി, ഓട്ടിസം ബാധിച്ച കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ശാസ്ത്രീയമായ ഇടപെടലുകൾ ഒരിടത്ത് തന്നെ ലഭ്യമാക്കുക എന്നതാണ് തണൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ സംസാരശേഷി വികസിപ്പിക്കുന്നതിനുള്ള സ്പീച്ച് തെറാപ്പി, ശാരീരിക ചലനങ്ങൾക്ക് സഹായിക്കുന്ന ഫിസിയോതെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാരീതികൾ ഇവിടെ സജ്ജമാക്കും. കൂടാതെ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രത്യേക പരിശീലന കേന്ദ്രമായും വിനോദത്തിനും വിജ്ഞാനത്തിനുമായി ഭയരഹിതമായ അന്തരീക്ഷത്തിൽ കളിക്കാനുള്ള സൗകര്യമായും ഈ കേന്ദ്രം പ്രവർത്തിക്കും. പാറശ്ശാലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മികച്ച ഭാവിയിലേക്കുള്ള സർക്കാരിൻ്റെ വലിയൊരു കരുതലായി ഈ പദ്ധതി മാറും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഭിന്നശേഷി കുട്ടികൾക്കായി തണൽ; പാറശ്ശാലയിൽ ഓട്ടിസം പാർക്ക് യാഥാർത്ഥ്യമാകുന്നു
Next Article
advertisement
സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലുടനീളമുള്ള 29 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം
സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലുടനീളമുള്ള 29 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം
  • ഫെബ്രുവരി 15ന് ഈശ മഹാശിവരാത്രി ആഘോഷങ്ങൾ കേരളത്തിലെ 29 ക്ഷേത്രങ്ങളിൽ തത്സമയം പ്രദർശിപ്പിക്കും

  • 100-ലധികം ടിവി ചാനലുകളും ഡിജിറ്റൽ സ്ട്രീമുകളും 24 ഭാഷകളിലായി 14 കോടിയിലധികം ആളുകളിലേക്ക് എത്തും

  • 12 ക്ഷേത്രങ്ങളിൽ ഭക്തർക്ക് 'രുദ്രാക്ഷ ദീക്ഷ' സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

View All
advertisement