Manju Warrier | ഭാവനയുടെ സിനിമ കാണാൻ വന്ന മഞ്ജു വാര്യരുടെ കഴുത്തിൽ സ്റ്റിക്കർ; സംഭവം എന്തെന്ന് ആകാംക്ഷ
- Published by:meera_57
- news18-malayalam
Last Updated:
കൂട്ടുകാരി ഭാവനയുടെ സിനിമയ്ക്ക് ഓടിയെത്തിയ മഞ്ജുവിന്റെ ആരോഗ്യത്തെ കുറിച്ചായി പലർക്കും ആശങ്ക
ഒരിടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ഭാവന (Bhavana) ചിത്രം 'അനോമി' മികച്ച പ്രേക്ഷകാഭിപ്രായവുമായി തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് വരുന്നു. റഹ്മാൻ, ഭാവന, ബിനു പപ്പു എന്നിവർ ഉൾപ്പെടുന്ന വളരെ കുറച്ചു മാത്രം കഥാപാത്രങ്ങളുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. റിയാസ് മാറാത്ത് സംവിധാനം നിർവഹിച്ച ചിത്രം ഒരു യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സഹോദരനെ കണ്ടെത്താൻ തന്റേതായ വഴികൾ സ്വീകരിക്കുന്ന സഹോദരിയുടേതാണ് പ്രമേയം. സിനിമ കാണാൻ പ്രേക്ഷകർ എന്നതുപോലെ ഭാവനയുടെ സുഹൃത്ത് കൂടിയായ നടി മഞ്ജു വാര്യരും തിയേറ്ററിലെത്തി
advertisement
'കൂൾ യെറ്റ് സ്റ്റൈലിഷ്' ലുക്കിലാണ് മഞ്ജു വാര്യർ തിയേറ്ററിൽ വന്നത്. വെള്ള നിറത്തിലെ പ്രിന്റഡ് ടി-ഷർട്ടും പാന്റ്സും കൂടാതെ മുഖത്ത് വലിയ ഷെയ്ഡ്‌സ് കൂടി ധരിച്ചിരുന്നു മഞ്ജു വാര്യർ. ഭാവനയുടെ സിനിമ കണ്ടിറങ്ങുന്ന മഞ്ജു വാര്യരുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ അധികം കാലതാമസം വേണ്ടിവന്നില്ല. ഇതിനു പുറമേ, പലരും ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. അവർ കഴുത്തിൽ ഒരു പാച്ച് ഒട്ടിച്ചിരുന്നു. അതും കഴുത്തിനും തോളെല്ലിനും ഇടയിലായി വരുന്ന ഭാഗത്ത്. ഇതിൽ വട്ടമിട്ട് ചിത്രം ചർച്ചയ്ക്ക് വഴിയൊരുക്കി (തുടർന്ന് വായിക്കുക)
advertisement
ഒരു സിനിമയിൽ പോലും ഒന്നിച്ചഭിനയിച്ചവരല്ല എന്നിരുന്നാലും മഞ്ജുവും ഭാവനയും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവരാണ് ഈ കൂട്ടായ്മയിലെ മറ്റു രണ്ടുപേർ. മഞ്ജു വാര്യരുടെ സിനിമാ ജീവിതത്തിന്റെ ആദ്യ പകുതിക്ക് ശേഷം അഭിനയലോകത്തു സജീവമായവരാണ് ഇവർ എങ്കിൽ പോലും ആ കൂട്ടുകെട്ട് ഇന്നും തുടർന്ന് പോകുന്നു. കഴുത്തിൽ വട്ടത്തിലെ സ്പോട്ട് പ്ലാസ്റ്റർ കണ്ടതും, കൂട്ടുകാരിയുടെ സിനിമയ്ക്ക് ഓടിയെത്തിയ മഞ്ജുവിന്റെ ആരോഗ്യത്തെ കുറിച്ചായി പലർക്കും ആശങ്ക
advertisement
2025ലെ മോഹൻലാൽ, പൃഥ്വിരാജ് ചിത്രം 'എൽ 2: എമ്പുരാന്' ശേഷം, മഞ്ജു വാര്യർ വേഷമിട്ട സിനിമകൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, മഞ്ജുവും ശ്യാമപ്രസാദും അഭിനയിച്ച 'ആരോ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമായി. മമ്മൂട്ടിയുടെ 'മമ്മൂട്ടി കമ്പനി'യുടേതാണ് ഈ ചിത്രം. അതിനു ശേഷം അടുത്ത മലയാള സിനിമ ഏതെന്ന കാര്യത്തിൽ മഞ്ജു ഇനിയും വ്യക്തത നൽകിയിട്ടില്ല. ഇടയ്ക്കിടെ ഫോട്ടോ ഷൂട്ടുകളുമായി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്
advertisement
മഞ്ജു വാര്യരുടെ കഴുത്തിലെ ഈ പാച്ച് എന്തായിരിക്കും എന്ന അന്വേഷണത്തിന് ഇന്റർനെറ്റ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ. പൊതുവേ ബ്ലഡ് ടെസ്റ്റ്, ഇൻജെക്ഷൻ, ബയോപ്സി, അതുമല്ലെങ്കിൽ തൊലിപ്പുറത്തെ പ്രൊസീജ്യർ കഴിഞ്ഞ ശേഷം ഒട്ടിക്കുന്ന ബാന്ഡേജാണ് ഇത്. മറ്റുചിലപ്പോൾ, വേദന, മസിൽ പിടുത്തം തുടങ്ങിയവയ്ക്കുള്ള ട്രാൻസ്ഡെർമൽ പാച്ചായും ഇതുപയോഗിക്കാം. ഇതിന് ഇളംമഞ്ഞ നിറമോ, തൊലിയുടെ നിറമോ ആയിരിക്കും. ഇതുനു പുറമേ, മറുക് അല്ലെങ്കിൽ ചെറിയ അരിമ്പാറ തുടങ്ങിയവ നീക്കം ചെയ്ത ശേഷവും മറ്റും ഇങ്ങനെ ഒരു ഒട്ടിപ്പ് പതിവാണ്
advertisement
മഞ്ജുവും ഏതെങ്കിലും മെഡിക്കൽ പ്രൊസീജിയറിനു ശേഷം ഇങ്ങനെ ഒന്നു വച്ചതാണോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഇത് സംബന്ധിച്ച് മഞ്ജുവോ അവരുടെ ടീമോ ഔദ്യോഗികമായി യാതൊരു വിവരവും നൽകിയിട്ടില്ല. സിതാര കൃഷ്ണകുമാറിന്റെ 'ഏലേലംകിളി' എന്ന പ്രോജക്ടിന്റെ ഭാഗമാണ് മഞ്ജു വാര്യർ ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ചിലതു മഞ്ജു അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്









