advertisement

കൃഷ്ണഗാഥ പിറന്ന പുണ്യഭൂമി; 1200 വർഷത്തെ പാരമ്പര്യവുമായി കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം

Last Updated:

ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ച് ഭഗവാന് സമര്‍പ്പിച്ചത് ഈ ക്ഷേത്രത്തില്‍ വച്ചാണെന്ന് ഐതീഹ്യം. ആയിരത്തി ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം കേരളീയ വാസ്തുവിദ്യാ ശൈലിയുടെ പ്രൗഢി വിളിച്ചോതുന്നു.

ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം 
ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം 
ചരിത്രസ്മരണകളുടെ ഒരായിരം കഥകള്‍ക്ക് സാക്ഷിയായ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം... ചിറക്കല്‍ ചിറയുടെ കിഴക്കേകരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് പറയാനുള്ളത് 1200 വര്‍ഷത്തിലേറെയുള്ള പാരമ്പര്യമാണ്. ചെങ്കലില്‍ തീര്‍ത്ത പടിക്കെട്ടുകള്‍, ക്ഷേത്രാങ്കണത്തില്‍ വിഷ്ണുപുരാണം, അഷ്ടദിക്പാലകര്‍, ദശാവതാരം എന്നിങ്ങനെയുള്ള ദാരുശില്പങ്ങള്‍.
പ്രൌഢഗംഭീരമായ ക്ഷേത്രത്തില്‍ ഒന്നരയടി പൊക്കമുള്ള കൃഷ്ണശിലയിലുള്ള വിഗ്രഹം... ഇരുകൈകളിലും വെണ്ണയുമായി നില്‍ക്കുന്ന നവനീത കൃഷ്ണൻ. ഒപ്പം വൈദ്യനാഥന്‍ എന്ന ഭാവത്തില്‍ ശ്രീ പരമേശ്വരനെയും ക്ഷേത്രത്തില്‍ ആരാധിച്ചു പോരുന്നു. മലയാളത്തിൻ്റെ പ്രശസ്ത കവി ചെറുശ്ശേരി നമ്പൂതിരി തൻ്റെ കൃഷ്ണഗാഥ രചിച്ച് ഭഗവാന് സമര്‍പ്പിച്ചത് ഈ ക്ഷേത്രത്തില്‍ വച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ആദ്യാക്ഷരം കുറിക്കാൻ ഇവിടെ എത്തുന്ന കുരുന്നുകളും ഏറെയാണ്.
advertisement
കേരളീയ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രം നൂറ്റാണ്ടുകള്‍ക്കിപ്പുറവും പ്രൗഢിയുടെ പ്രതീകമാണ്. മുന്‍പ് ചിറക്കല്‍ രാജാക്കന്മാരുടെ പ്രധാന ആരാധനാലയമായിരുന്ന ഈ ക്ഷേത്രം നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിൻ്റെ കീഴിലാണ്. ചെറുശ്ശേരി നമ്പൂതിരിയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ നിറഞ്ഞ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തെ, ചെറുശ്ശേരി സ്മാരകമാക്കി ഉയര്‍ത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കൃഷ്ണഗാഥ പിറന്ന പുണ്യഭൂമി; 1200 വർഷത്തെ പാരമ്പര്യവുമായി കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement