കേരളത്തിൽ 'വണ്ടിഭ്രാന്ത്' ഏത് ജില്ലയ്ക്ക്? ഞെട്ടിക്കുന്ന വാഹന രജിസ്‌ട്രേഷൻ കണക്കുകൾ പുറത്ത്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഈ വർഷം നവംബർ വരെ തിരുവനന്തപുരത്ത് ആകെ 90,533 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
2025 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ജില്ലയായി തിരുവനന്തപുരം വീണ്ടും ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തിരുവനന്തപുരം ജില്ല തന്നെയാണ് ഈ പട്ടികയിൽ മുന്നിൽ.
ഈ വർഷം നവംബർ വരെ തിരുവനന്തപുരത്ത് ആകെ 90,533 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 83,684 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 81,100 വാഹനങ്ങളുമായി എറണാകുളം മൂന്നാം സ്ഥാനത്തും എത്തി. കോഴിക്കോട് (66,370), തൃശൂർ (65,998), കണ്ണൂർ (55,829) എന്നീ ജില്ലകളും ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) അടിസ്ഥാനമാക്കിയുള്ള കണക്കുകളിലും KL-01 തിരുവനന്തപുരം തന്നെയാണ് മുന്നിൽ.
ഈ കാലയളവിൽ KL-01 പരിധിയിൽ 29,719 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. KL-07 എറണാകുളം 22,179 രജിസ്‌ട്രേഷനുകളോടെ രണ്ടാമതും, KL-02 കൊല്ലം 21,718 രജിസ്‌ട്രേഷനുകളോടെ മൂന്നാമതുമുണ്ട്. KL-11 കോഴിക്കോട് (17,097), KL-13 കണ്ണൂർ (1621) എന്നിവയാണ് മറ്റ് പ്രധാന RTO-കളിലെ കണക്കുകൾ.
advertisement
സംസ്ഥാനത്തെ ഏറ്റവും അധികം വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ജില്ല തിരുവനന്തപുരം ആണെന്ന പതിവ് ആധിപത്യം ഈ വർഷവും തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 17, 2025 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരളത്തിൽ 'വണ്ടിഭ്രാന്ത്' ഏത് ജില്ലയ്ക്ക്? ഞെട്ടിക്കുന്ന വാഹന രജിസ്‌ട്രേഷൻ കണക്കുകൾ പുറത്ത്


